ഹിൽ സ്റ്റേഷനിൽ പോസ്റ്റ്മാൻ ആയി നിയമനം ലഭിച്ച അയാൾക്ക് അവിടുത്തെ സൗകര്യങ്ങൾ പോരായിരുന്നു.കുടുസ്സ് മുറിയിൽ പോസ്റ്റ് ഓഫീസും താമസവും ആയപ്പോൾ അയാള് മാറ്റത്തിനായി ശ്രമിച്ചു.
എന്നും രാത്രിയിൽ കുന്തവും കൊണ്ട് തന്നെ ആക്രമിക്കാൻ വരുന്ന അജ്ഞാതനേ കണ്ട് അയാള് ഞെട്ടി ഉണർന്നു..എങ്കിലും അയാൾക്ക് ജോലിയിൽ തുടരേണ്ടി വരുന്നത് ആവശ്യമായത് കൊണ്ട് മനസ്സില്ലാമനസ്സോടെ അവിടെ തുടർന്നു്.
മലയുടെ മുകളിൽ ഉള്ള അഡ്രസിൽ വന്ന കത്തും കൊണ്ട് ആയാസപെട്ട് പോകുന്ന അയാൾക്ക് ഒന്നിച്ചു സഞ്ചരിച്ച അപരിചിതൻ അവിടുത്തെ ആദ്യത്തെ പോസ്റ്റ്മാനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നു.
ബ്രിട്ടീഷ്കാർ വന്നു അവരുടെ ഓരോരോ ഭൂമിയും അവകാശവും സ്വത്തുക്കൾ ഒക്കെ പിടിച്ചെടുക്കുംപോൾ ഒന്നും അറിയാതെ അതിൻ്റെ രേഖകൾ അങ്ങോട്ടും ഇങ്ങോട്ടും സാഹസികമായി കൊണ്ട് കൊടുത്ത ആദ്യത്തെ പോസ്റ്റ്മാനെ കുറിച്ച്....
അവസാനം താൻ ചെയ്യുന്നത് വലിയ അപരാധം ആണെന്ന് മനസ്സിലാക്കി പ്രതികരിച്ചപ്പോൾ അയാളെ കൊല്ലാകൊല ചെയ്തതും മൃഗീയമായി കെട്ടി തൂക്കിയത് ഒക്കെ അയാള് വിരസതയോടെ കേൾക്കുന്നു.
കത്ത് ഉടമസ്ഥന് കൈമാറിയ പ്പോൾ അവർ അതൊന്നു വായിക്കാൻ പറഞ്ഞപ്പോൾ താൻ ചെയ്ത സൽ പ്രവർത്തി അയാൾക്ക് ബോധ്യം ആകുന്നു. അവരുടെ പ്രതികരണം കൂടി കണ്ടപ്പോൾ അതുവരെ അയാൾക്കുണ്ടായ നാടിനെ കുറിച്ചുള്ള ചിന്ത മാറി മറയുന്നു..
താൻ സ്വപ്നത്തില് കണ്ട അജ്ഞാതൻ ആരാണെന്ന് അയാൾക്ക് മനസ്സിലാവുന്നു.പഴയതും പുതിയതുമായ കാലത്തിൽ കൂടി സഞ്ചരിച്ചു വ്യതസ്തമായ ഒരു കൊച്ചു കഥ പറയുന്നു
പ്ര.മോ.ദി.സം
No comments:
Post a Comment