പഠിക്കുന്ന മക്കളെ കുറിച്ച് മാതാപിതാക്കൾക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരിക്കും..അവർ നിരക്ഷ രർ ആണെങ്കിൽ തൻ്റെ മകൻ അതുപോലെ ആയിപോകരുത് എന്നും അവൻ പഠിച്ചു ജോലി കിട്ടി നല്ല നിലയിൽ എത്തണം എന്നും മാതാപിതാക്കൾ ആഗ്രഹിക്കും.
കൂട്ടുകാരോട് കൂടി സാധാരണ സ്കൂളിൽ പഠിച്ചു കളിച്ചു നടന്ന അവനെ ഡോബിയായ അച്ഛൻ വലിയ നിലയിലാക്കണം എന്ന ആഗ്രഹം കൊണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കുന്നു.
വലിയ ഒരു ബിസിനെസ്സ് കിട്ടും എന്ന പ്രതീക്ഷയിൽ കിട്ടാവുന്ന സ്ഥലത്ത് നിന്നും കടം വാങ്ങി സ്കൂളിൽ വിട്ടു എങ്കിലും ബിസിനെസ്സ് ഒത്തുവരാത്തത് കൊണ്ട് ഫീസ് കൊടുക്കുവാൻ പോലും ബുദ്ധിമുട്ടിൽ ആവുന്നു.
തമിഴ് മീഡിയം മാറി ഇംഗ്ലീഷ് ആയപ്പോൾ ഉള്ള പ്രശ്നങ്ങളും സര്ക്കാര് സ്കൂളിൽ നിന്ന് വന്ന കുട്ടി എന്ന പരിഗണന അധ്യാപകരിൽ നിന്നും നെഗറ്റീവ് ആയി കിട്ടിയപ്പോൾ അവൻ സ്കൂളിനെ വെറുക്കുന്നു..
അവിടുത്തെ വിദ്യാർത്ഥികളുമായി ഇടയുമ്പോൾ എപ്പോഴും ഇവൻ മാത്രം സ്കൂളിൻ്റെ കണ്ണിലെ കരടായി മാറുമ്പോൾ അവനു അവിടെ നിലനിൽപ്പ് തന്നെ പ്രശ്നമാകുന്നത് അവൻ്റെ പഠിപ്പിനെയും ബാധിക്കുന്നു.
വലിയ മോഹങ്ങൾ ഉള്ള മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ അഭിലാഷം കൂടി കണക്കിലെടുക്കണം എന്ന സന്ദേശം തരുന്ന സിനിമ സ്കൂൾ ക്യാംപസ് കഥയാണ് പറയുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment