Tuesday, October 17, 2023

കരുങ്കാപ്പീയം


 


തമിഴിലെ പ്രശസ്തരായ  യുവതലമുറയിലെ കുറെ പേര്  അഭിനയിക്കുന്ന ചിത്രം ഒരു വിധത്തിലും പ്രേക്ഷകരെ ആകർഷിക്കുവാൻ പോകുന്നില്ല..






വായനപ്രിയയായ കൂട്ടുകാരിക്ക് വേണ്ടി തൻ്റെ അണ്ണൻ്റെ കേയറോഫിൽ വാങ്ങിയ ലൈബ്രറിയിൽ ഇരുന്നു പുസ്തകങ്ങൾ വായിക്കുവാൻ അവസരം ഒരുക്കുന്നു.







അവിടെവെച്ച് കണ്ണിൽ ഉടക്കിയ സിനിമയുടെ പേരിലുള്ള പുസ്തകത്തിൽ നിന്നും കുറെ കഥകൾ വായിക്കുന്നു..കഥ ആകട്ടെ അന്തവും കുന്തവും ഇല്ലാത്ത ഹൊറർ കഥകൾ.അത് അവള് സ്വയം ചിന്തിച്ചു കഥകൾ ചിലർക്ക് അനുഭവപ്പെടുന്നത് പോലെ തോന്നിപ്പിക്കുന്നൂ







അത് അതേപോലെ ഒരു ലോ ഇല്ലാതെ നമ്മളെ കാണിക്കുന്നു.എന്തിന് ഇങ്ങിനെ ഒരു സിനിമ എടുത്തത് എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ട്..കോവിദ് മഹാമാരിക്ക് ശേഷം നമ്മുടെ ഭാഷയിൽ തന്നെ എത്ര ചവറുകൾ വന്നിരുന്നു..അതുപോലെ പണിയില്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ തോന്നിയ ഒരു കാൽവെയ്പു ആവാം


പ്ര.മോ.ദി.സം

No comments:

Post a Comment