അജിത്ത് എന്ന തമിഴിലെ പ്രതിഭയുടെ മികച്ച പ്രകടനം കൊണ്ട് കോടികൾ വാരിയ ഒരു ചിത്രം തെലുങ്ക് സിനിമയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തെലുങ്കിലും ആരാധകര് ഉള്ള അജിത്ത് പ്രേമികൾ ആ ചിത്രം കണ്ട് കാണും എന്നു ഓർക്കുവാൻ ഉള്ള സാമാന്യ മര്യാദ പോലും അണിയറക്കാർ പാലിച്ചില്ല എന്ന് ഈ ചിത്രം കാണുമ്പോൾ മനസ്സിലാക്കാം.
മുൻപ് ലൂസിഫർ തെലുങ്കിൽ എടുത്തു കൈ പൊള്ളിയ ചിരഞ്ജീവി എങ്കിലും ഈ കാര്യം ശ്രദ്ധിക്കണമെന്ന് തോന്നിപ്പോയി..വേതാളം എന്ന ചിത്രത്തിന് കിട്ടിയ ജനസമ്മതി മറികടക്കുവാൻ അതിനേക്കാൾ പ്രേക്ഷക ശ്രദ്ധ നേടുന്ന കാര്യങ്ങളിൽ അണിയറക്കാർ ശ്രദ്ധിച്ചത് പോലുമില്ല..
വലിയൊരു ഫാൻസ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ വിജയിപ്പിക്കുവാൻ പറ്റാത്തത് ചിരഞ്ജീവിയുടെ സിനിമ തിരഞെടുപിൻ്റെ പരാജയം തന്നെയാണ്..മുൻപത്തെ പോലെ ഡാൻസ് കൊണ്ട് മാത്രം ഒരു തലമുറയെ കയ്യിലെടുക്കാൻ ഈ കാലത്ത് കഴിയില്ല...കാരണം അന്ന് ഡാൻസിൽ ഒരു ചിരഞ്ജീവി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊൾ വാൾ എടുത്തവൻ ഒക്കെ വെളിച്ചപ്പാട് ആവുന്ന ഈ കാലത്ത് ഐറ്റം മാറ്റി പിടിച്ചില്ല എങ്കിൽ ഇനിയും പരിതാപകരമായ അവസ്ഥ ആയിപോകും മെഗാസ്റ്റാർന്.
പ്ര.മോ.ദി.സം
No comments:
Post a Comment