വളരെ കാലം മുൻപാണ്..കണ്ണൂരിൽ ഒരു ബന്ദ് ദിവസം..നമ്മൾ കൂട്ടുകാർ നടു റോഡിൽ ക്രിക്കറ്റ് കളിക്കുന്നു.വാഹന "ശല്യം"ഇല്ലാത്തതിനാൽ ഒട്ടു മിക്ക കൂട്ടുകാരും നാട്ടുകാരും ടീമിൽ ഉണ്ട്.
കളി മുറുകി തുടങ്ങിയപ്പോൾ കുറച്ചു മുതിർന്ന പാർട്ടി പ്രവർത്തകർ വന്നിട്ട് പറഞ്ഞു കളി നിർത്തി എല്ലാവരോടും വീട്ടിൽ പോകുവാൻ..ഇന്ന് ഇനി പുറത്തേക്ക് ഇറങ്ങരുത് എന്നും.. തൊട്ടപ്പുറത്ത് രാഷ്ട്രീയ കൊലപാതകം നടന്നത് കൊണ്ട് പോലീസ് എത്തുമെന്ന് ഉറപ്പായത് കൊണ്ടാണ് അവരങ്ങിനെ പറഞ്ഞത്..
പിറ്റേന്ന് ആണ് അറിഞ്ഞത് ..നമ്മുടെ ഒന്നിച്ചു കളിച്ചുകൊണ്ടിരുന്ന രണ്ടുപേരെ കൊലകേസിൽ പ്രതി ആക്കിയതും പോലീസ് കൊണ്ട് പോയതും..ഫോൺ ഒന്നും എല്ലായിടത്തും ഇല്ലാത്ത കാലമാണ്.
കേസ് അതിൻ്റെ വഴിക്ക് പോയി കുറേക്കാലം ജയിലിൽ കിടന്ന ശേഷമാണ് നിരപരാധികൾ എന്ന് തെളിഞ്ഞു അവരെ വെറുതെ വിട്ടത്..ഇതാണ് രാഷ്ട്രീയം..എതിരാളികളെ തിരഞ്ഞു പിടിച്ചു കേസിൽ കുട് ക്കുക ,അവൻ്റെ ജീവിതം കുട്ടിച്ചോറാക്കുക.
ഈ ചിത്രം പറയുന്നതും ഇതുപോലത്തെ ഒരു കഥയാണ്..പക്ഷേ ഇതിൽ സ്വന്തം പാർട്ടി തന്നെ വിലപേശി സ്വന്തക്കാരെ കൊലക്ക് കൊടുക്കുന്നു എന്ന് മാത്രം.
ഇതിൽ വലിയ നേതാവ് പറയുന്നത് പോലെ സംഘടന ഒരു സിസ്റ്റം ആണ്..അത് അതിനനുസരിച്ച് പ്രവർത്തിക്കും..മുകളിലെ ആൾക്കാർ പറയുന്നത് പോലെ നിരപരാധികൾ ആയാലും പിടി കൊടുക്കുക..അത് പാർട്ടിക്ക് വേണ്ടിയാണ് സിസ്റ്റം കൃത്യമായി പ്രവർത്തിക്കുവാനും കൂടിയാണ്.
പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന സകല അടിമകളും ഈ സിനിമ കാണണം.എന്നിട്ട് എങ്കിലും നേതാക്കളുടെ ചൂതാട്ടം മനസ്സിലാക്കണം.
പ്ര.മോ.ദി.സം
No comments:
Post a Comment