ഒരു കൃഷിക്കാരൻ തൻ്റെ ഭൂമിയിൽ കിളക്കുമ്പോൾ ആയിരം വർഷം പഴക്കമുള്ള ഒരു വിഗ്രഹം കിട്ടുന്നു.സർക്കാരിൽ കൊടുക്കുന്നതിലും നല്ലത് കുറച്ചു പണം കിട്ടുന്ന വല്ല സ്ഥലത്തും കൊടുക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ അയാള് അതേപറ്റി അറിയുന്ന ആളെ വിളിക്കുന്നു.
കിട്ടിയ ആൾ ചതിയിലും വാങ്ങിയ ആൾ ആക്സിഡൻ്റ് കൊണ്ടും കൊല്ലപ്പെടുമ്പോൾ വിഗ്രഹം ദുരാഗ്രഹിയായ പോലീ സ്
കാരൻ്റെ കയ്യിൽ എത്തുന്നു.
മോഷണ ശ്രമത്തിന് അറസ്റ്റിലായ ആളുടെ സഹായത്തോടെ വിഗ്രഹം വിൽക്കാനും പങ്കിട്ടെടുക്കുവാനും രണ്ടുപേരും ശ്രമിക്കുന്നതും അതിനിടയിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും സാഹസങ്ങളുമാണ് സിനിമ.
ഇതുമായി ബന്ധപ്പെട്ട് വളരെ പ്ലാൻ ആയ ഒരു പ്രതികാര കഥ കൂടി ചേരുമ്പോൾ അതുമായി ബന്ധപ്പെട്ട് ഒരു കുടുംബ കഥ കൂടി ഒത്തുചേരുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment