Thursday, October 5, 2023

ജാൻവി

 



മുതിർന്ന നടന്മാർക്ക് ഒപ്പം കുറെ പുതിയ മുഖങ്ങൾ കൂടി അഭിനയിച്ചു കൊണ്ട് മലയാളത്തിലെ ഒരു കൊച്ചു ചിത്രം.





സ്കൂൾ ക്യാംപസിലെ പ്രണയം, സൗഹൃദം ,ബന്ധങ്ങൾ ,

പോരുകൾ പറയുന്ന ചിത്രം ക്ലൈമാക്സിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നു ഒന്ന് മാറി ചിന്തിച്ചു എങ്കിലും അതുവരെ ഒരേ പാതയിൽ തന്നെയാണ് പോകുന്നത്.






ഒന്നിച്ചു സ്കൂളിൽ ഉള്ള ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നതും ആദ്യം നിരസിക്കുന്നതും പിന്നീട് അവൾക്ക് വേണ്ടി ഒരു പ്രശ്നത്തിൽ ഇടപ്പെട്ടപ്പോൾ പ്രേമം വരുന്നതും വീട്ടുകാർ എതിർക്കുന്നതും അവരെ പിരിക്കുന്നതും പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ  അവർ

കല്യാണം കഴിച്ചു ഒരുമിക്കുന്നത്  തന്നെയാണ് കഥ.






പക്ഷേ കല്യാണം കഴിക്കുന്നത് പ്രേമിച്ചവർ തമ്മിൽ അല്ല..എല്ലാറ്റിനും അവൻ്റൊപ്പം കൂട്ട് നിന്ന സുഹൃത്ത് ആണ് അവളെ കെട്ടുന്നത്...അതാണ് ക്ലൈമാക്സ്..അതെന്തു കൊണ്ട് എന്നതാണ് ആകെ ഒരു വ്യത്യസ്തത.







പുതിയവരുടെ കലാസൃഷ്ട്ടി എന്ന നിലയിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്തത് എന്നറിഞ്ഞു കൊണ്ട് അഭിനന്ദിക്കാം.


പ്ര.മോ.ദി.സം

No comments:

Post a Comment