മുൻപ് തമിഴ്നാട്ടിലേക്ക് ഡ്രൈവ് ചെയ്തു ടൂർ പോകുമ്പോൾ ഒരു സുഹൃത്ത് ഒരു ഉപദേശം തന്നിരുന്നു.. വിജനമായ വഴിയരുകിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുത്.. ഇളനീർ പോലും...അഥവാ കഴിക്കുന്നുണ്ട് എങ്കിൽ നല്ലത് എന്ന് തോന്നുന്ന ഹോട്ടലിൽ കയറി കഴിക്കുക.
അന്ന് പത്രത്തിൽ വന്ന ആക്സിഡൻ്റ് വാർത്തകൾ ഒക്കെ അങ്ങിനെ വഴിയരുകിൽ കഴിച്ചു കഴിഞ്ഞതിനു ശേഷം ഉണ്ടായ മയക്കത്തിൽ നിന്ന് ഉണ്ടായത് എന്നത് കൂടി ഓർമ വന്നപ്പോൾ ചിന്തിച്ചിരുന്നു മനുഷ്യർ ഇത്രക്ക് നീച്ചൻമാർ ആണോ എന്ന്...
കൃത്യമായ പ്ലാനിൽ ആക്സിഡൻ്റ് ഉണ്ടാക്കി യാത്രക്കാരുടെ പണം അപഹരിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ കഥപറയുന്ന ചിത്രമാണ് ദി റോഡ്.
മകനും ഭർത്താവും ഒരു യാത്രക്കിടയിൽ കൊല്ല പെട്ടപ്പോൾ ഉണ്ടായ സംശയത്തിൽ നിന്ന് അവരുടെ അന്വേഷണം പോലീസ് അടക്കം ചിലർ തടസപ്പെടുത്തി അവരെ നിരുൽസാഹപ്പെടുത്തുമ്പോൾ വാശിയോടെ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അവർ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതാണ് സിനിമ.
അന്വേഷണത്തിൻ്റെ പാതയിലെ ചില കാര്യങ്ങളിൽ നമുക്ക് സംശയം തോന്നാമെങ്കിലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ ചിത്രമാണ് തൃഷ നായികയായ ഈ ചിത്രം.
പ്ര.മോ.ദി.സം
No comments:
Post a Comment