Tuesday, October 3, 2023

തമിഴ് കുടിമകൻ

 



ജാതി മതം ഇവ ഇല്ലെന്ന് എത്ര പറഞ്ഞാലും മനുഷ്യൻ്റെ ഉള്ളിൻ്റെ ഉള്ളിൽ അത് അടിഞ്ഞു കൂടി കിടക്കുന്നുണ്ട്.പുറമെ മാന്യതയുടെ മുഖം മൂടി അണിഞ്ഞ് കൊണ്ട് നടന്നാലും അവസരം വരുമ്പോൾ അത് വിക്കിവിക്കി പുറത്തേക്ക് വരും.




തൻ്റെ കീഴിലുള്ള ജാതിക്കാരൻ പഠിച്ചു ഉദ്യോഗസ്ഥൻ ആയാൽ അവൻ്റെ നിർദേശങ്ങളും മറ്റും പാലിക്കേണ്ട അവസ്ഥ വരും എന്നതിനാൽ അവൻ്റെ ഉദ്യോഗ പരീക്ഷ മുടക്കി മേലാളന്മാർ കെണി ഒരുക്കുമ്പോൾ അവൻ തകർന്നു പോകുന്നു.




വീണ്ടും പഴയ തൊഴിലുമായി പോകുന്നു എങ്കിലും അവൻ്റെ ജാതി എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മരണനന്തര കർമ്മങ്ങൾ ചെയ്യുവാൻ അർഹതപ്പെട്ട അവൻ്റെ ജാതിക്കാരിൽ  നിന്നും  മേൽജാതിക്കാർക്ക്  അവഗണന   ഉണ്ടാകുമ്പോൾ അവർ ഒന്നടക്കം ഇവരെ കുടുംബമടക്കം  ആക്രമിക്കുന്നു.




ദേശത്തെ വലിയ മുതലാളിയുടെ അച്ഛൻ്റെ മരണ നന്തര കർമ്മങ്ങൾ ചെയ്യുവാൻ വിമുഖത കാണിക്കുപോൾ നിയമം ഇടപെടുന്നതും മറ്റുമാണ് ചിത്രം പറയുന്നത്.





ജാതിയുടേയും മതത്തിൻ്റേയും പേരിൽ നേരിടുന്ന അവഗണന ക്കും മറ്റുമെതിരായി ധാരാളം സിനിമകൾ ശബ്ദിക്കുന്ന ഈ കാലത്ത് അത് കണ്ട് മറന്നു വീണ്ടും ജാതിയുടേയും മതത്തിൻ്റെയും അടിമകൾ ആവുകയാണ് നമ്മൾ.


പ്ര.മോ.ദി സം


No comments:

Post a Comment