മമ്മൂട്ടി ഇന്ത്യൻ സിനിമയിൽ അൽഭുതം തന്നെയാണ്..സമന്മാർ ഒക്കെ ഒതുങ്ങി നിൽക്കുമ്പോൾ വൈവിധ്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന പ്രതിഭ.ഇപ്പൊൾ അദ്ദേഹത്തിൻ്റെ ഓരോ സിനിമയും ഓരോ അനുഭവങ്ങൾ ആണ് നമുക്ക്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ സിനിമക്ക് തള്ളി മറിച്ച് ആളുകളെ കൂട്ടേണ്ട് കാര്യമില്ല.കാതൽ സിനിമയുടെ റിവ്യൂ എഴുത്തുകൾ കണ്ട് തോന്നിയതാണ് .സിനിമ കാണുന്ന പ്രേക്ഷകർക്ക് ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായമുണ്ട്...അത് തന്നെ എല്ലാവർക്കും ഒരേപോലെ ആവണം എന്ന് വാശി പിടിക്കരുത്..വിമർശനവും ഉൾക്കൊള്ളണം.
രോഷാക് കണ്ട് മനസ്സിലാവാത്ത ആൾക്കാർ ഉണ്ട് നൻപകൽ മയക്കം കണ്ട് മയങ്ങി പോയവര് ഉണ്ട് കണ്ണൂർ സ്ക്വാട് കണ്ട് ബോറടിച്ചു പണ്ടാരമടങ്ങിയവർ ഉണ്ട്..അതാണ് ആസ്വാദനം..അത് ഓരോരുത്തർക്കും ഓരോ വിധത്തിൽ ആയിരുകും..അത് നമ്മൾ മനസ്സിലാക്കണം..വിമർശനങ്ങൾ ഉൾക്കൊള്ളണം.ന്യായം ആണെങ്കിൽ..
ഈ സമയത്ത് ഇമേജ് നോക്കാതെ മമ്മൂട്ടി മാത്രമേ ഇത്തരത്തിൽ ഉള്ള കഥാപാത്രം എടുക്കൂ എന്നൊക്കെ തള്ളി മറിക്കുന്നത് കണ്ടൂ..അവരൊന്നും നിവിനും പ്രിത്വിയുമോക്കെ ഇത്തരം കഥാപാത്രം ചെയ്തത് കാണാത്തത് കൊണ്ടല്ല...താരാരാധനയുടെ മൂർത്തി ഭാവം കൊണ്ട് മറന്നു പോകുന്നത് മാത്രമാണ്..
ആസിഫ് അലിയുടെ രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയും മുന്നോട്ട് വെച്ച അതെ ആശയത്തിൽ അതെ ശൈലിയിൽ കണ്ണൂർ സ്ക്വാഡ് വന്നപ്പോൾ കണ്ണൂർ മാത്രം കോടികൾ വാരിയതും മമ്മൂക്ക ഉള്ളത് കൊണ്ട് മാത്രമാണ്.
കാതൽ നല്ലൊരു ചിത്രം തന്നെയാണ്..മനുഷ്യൻ്റെ സ്നേഹത്തിൻ്റെ അകകാമ്പ് പറയുന്ന ചിത്രം..അഭിനയിച്ച ഓരോരുത്തരും സംവിധായകൻ ജിയോ
ബേബിയും പ്രേക്ഷകരെ വിസ്മയിച്ചു..
സ്വവർഗ്ഗ അനുരാഗികളെ പ്രത്യേകിച്ച് നമ്മുടെ മല്ലൂസ് ഇന്നും കാണുന്നത് വേറെ കണ്ണ് കൊണ്ടാണ്..അവർ പരിഹാസ കൊമളികൾ ആണ് സമൂഹത്തിന് മുന്നിൽ...അവരുടെ വേദനകളും പ്രയാസങ്ങളും ആരും മനസ്സിലാക്കുന്നില്ല..മമ്മൂക്ക വഴി മലയാളികൾക്ക് എങ്കിലും അതിനൊരു മാറ്റം ഉണ്ടായാൽ വളരെ നല്ലത്.
പ്ര. മോ. ദി .സം
No comments:
Post a Comment