കുടുംബജീവിതം നല്ല നിലയിൽ പോകുവാൻ നമ്മൾ ഓരോരുത്തരും അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി നമ്മൾ ചില വിട്ടു വീഴ്ചകൾ ചെയ്യുകയും കുടുംബത്തിൽ സമാധാനം നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യും..
മുൻപ് ഡിവോർസ് എന്നത് വല്ലപ്പോഴും കേക്കുന്ന ഒന്നായിരുന്നു എങ്കിലും കാലക്രമേണ അത് പതിവായി.കുടുംബകോടതിയിൽ ഉള്ള കണക്കുകൾ പരിശോധിച്ചാൽ തന്നെ പിന്നെ ഇവർ എന്തിന് കല്യാണം കഴിച്ചു എന്ന് നമ്മൾ ചിന്തിക്കും.
പുതു തലമുറയിലെ മൂന്നു കപ്പിൾസിൻ്റെ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് ഈ ചിത്രം..മൂവരുടെയും ദാമ്പത്യത്തിലെ പ്രശ്നം വളരെ ചെറുതാണ് എങ്കിലും ഒന്നിച്ചിരുന്ന് മനസ്സ്
തുറക്കാത്തത് കൊണ്ട് മാത്രം അത് വലുതായി അവർക്കിടയിൽ വിടവുകൾ ഉണ്ടാക്കുകയാണ്.
ഈ സിനിമയിൽ നമ്മളെ കാണാം.നമുടെ കുടുംബത്തിലെ ആരെയെങ്കിലും കാണാം..അല്ലെങ്കിൽ നമുക്ക് ചുറ്റും ഉള്ളവരെ പലരെയും കാണാം..
ചെറിയ ചെറിയ പ്രശ്നങ്ങൾ ചില വിട്ടു വീഴ്ചകൾ കൊണ്ട് പരിഹരിക്കാതെ ഊതി പെരുപ്പിച്ചു വലുതാക്കി ഒരിക്കലും തീരുമാനമാകാതെ നീറി നീറി ജീവിക്കുന്നവർക്ക് ഈ സിനിമയിലൂടെ ചിലത് മനസ്സിലാക്കുവാനും പഠിക്കാനും പറ്റും.
പ്ര.മോ.ദി.സം
No comments:
Post a Comment