Monday, November 13, 2023

ജിഗർതണ്ട ഡബിൾ എക്സ്




കാർത്തിക് സുബ്ബരാജ് സിനിമകൾ ഒക്കെ നീളം കൂടുതൽ ആയിരിക്കും എന്നൊരു പ്രശ്നം ഉണ്ട്..അത് കൊണ്ട് തന്നെ പതിഞ്ഞ താളത്തിൽ മാത്രമേ കഥ പറഞ്ഞു പോകുകയുള്ളൂ .



സംവിധായക കുപ്പായത്തിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് വന്നപ്പോൾ എസ് ജെ സൂര്യ ആദ്യം തിളങ്ങി ഇല്ലെങ്കിൽ പോലും രണ്ടാം വരവിൽ നമ്മുടെ ഫഹദിനെ പോലെ അഭിനയത്തിൽ  ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.



ലോറൻസ് എന്നത് നമുക്ക് മുൻപ് ഒരു ഡാൻസ് മാസ്റ്റർ മാത്രമായിരുന്നു..പിന്നിട് സ്ക്രീനിൻ്റെ മുന്നിൽ വന്നപ്പോൾ  പ്രേത കഥ സീരിസിൽ പോലും കോമഡി ചെയ്യുന്ന നായകൻ ആയി മാത്രമേ കണ്ടുള്ളൂ..പക്ഷേ ഈ ചിത്രത്തിൽ അദ്ദേഹം ശരിക്ക് സീരിയസ് ആണ് ..അറിഞ്ഞ് അഭിനയിച്ചു നീതിപാലിച്ചിരിക്കൂന്നു.



പഴയ കാലത്തെ കഥയുമായി മൂവരും ഒരുമിച്ച് പ്രവർത്തിച്ചത് ദൃശ്യാനുഭവം നൽകുന്ന നല്ലൊരു സിനിമക്ക് വേണ്ടിയാണ്..


ആദിവാസികൾ എന്നും മേലാളന്മാർക്ക് തലവേദനയാണ്..അവരുടെ നിറവും രൂപവും ഒക്കെ അവർക്ക് ചതുർത്ഥി തന്നെയാണ് എങ്കിലും അവരെ ചൂഷണം ചെയ്തു കീശ വീർപിക്കുന്നതിൽ പിശുക്ക് കാട്ടാറില്ല..



അങ്ങിനെ അടിച്ചമർത്തി ഒതുക്കിയ ഒരു ജനകൂട്ടത്തെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ മുതലെടുപ്പിന് നേരെ ഈ ചിത്രം സംസാരിക്കുന്നു..



കൊലപാതക കേസിൽ കുടുങ്ങി  ജയിലിൽ ആയ ആൾ തൻ്റെ പോലീസ് ജോലി കിട്ടുന്നതിന് വേണ്ടി സീസർ എന്ന് വിളിക്കുന്ന കുറ്റവാളിയെ തേടി  കാട്ടിൽ എത്തുന്നതാണ് തുടക്കം.



നിരപരാധിയായ  ജയിൽ പുള്ളി ഒരു സിനിമ സംവിധായകൻ എന്ന് കള്ളം പറഞ്ഞു കൂട്ട് കൂടുന്നതും അയാളുമായി അടുക്കുമ്പോൾ പലതും മനസ്സിലാക്കി അവർക്കൊപ്പം നിൽക്കേണ്ടി വരുന്നതുമാണ് ചിത്രത്തിൻ്റെ ഏകദേശ രൂപം..


അധികാരികൾ സത്യത്തെ മറച്ചു വെച്ച്  കൊണ്ട് ഭംഗിയായി അഭിനയിച്ചു ഒരു സമൂഹത്തെ ചതിക്കുന്നത്  ഇന്ന് സർവസാധാരണമാണ്..ഇതിനൊക്കെ പ്രതികരണങ്ങൾ ഉണ്ടായില്ല എങ്കിൽ ചൂഷണം നടന്നു കൊണ്ടിരിക്കും.

പ്ര.മോ.ദി.സം

No comments:

Post a Comment