Saturday, November 18, 2023

റാണി ചിത്തിര മാർത്താണ്ഡ

 



ഒരു സിനിമക്ക് പേര് എന്നത് ആൾക്കാരെ ആകർഷിക്കുവാൻ തരത്തിൽ ഉള്ളതാവണം.അല്ലെങ്കിൽ ചിലപ്പോൾ അത് പ്രേക്ഷകർക്ക് രസിച്ചില്ല എന്നും വരും..സൂപ്പർ താരങ്ങളുടെ ചിത്രം ആണെങ്കിൽ സാരമില്ല..രസികർ തള്ളി തളളി എങ്കിലും മുന്നോട്ട് കൊണ്ടു പോകും..






കഠിന കടോരം പോലെ പേരിലെ പോരായ്മ കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു ചിത്രം ആയിരിക്കും ഇത്.ജോസഫ് മുരിക്കൻ എന്ന കായൽ രാജാവ് വേമ്പനാട് കായലിൽ ചിറകെട്ടി ഉണ്ടാക്കിയത് ആണ് റാണി ചിത്തിര മാർത്താണ്ഡം എന്ന കായൽ..






ഇത് സിനിമയുടെ  അവസാനത്തെതിന് പകരം തുടക്കം കാണിച്ചിരുന്നു എങ്കിൽ ഈ പേരുമായി ഒന്ന് പ്രേക്ഷകർ ഇണങ്ങി വന്നേനെ. ഇത് പോലുള്ളവരുടെ ചരിത്രം ഒക്കെ തദ്ദേശിയർ അല്ലാത്ത എത്ര പേർക്ക് അറിയാൻ കഴിയും?






അച്ഛൻ്റെ പുത്ര "വാത്സല്യത്തിൻ്റെ " പിടിയിൽ അടിമയായി തൻ്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളിൽ ഒതുക്കി കഴിയേണ്ട ആയിരങ്ങൾ ഉണ്ട് ഇവിടെ..അവർക്ക് അച്ഛൻ്റെ ആഗ്രഹത്തിന് വേണ്ടി സ്വന്തം ആശകൾ ബലി കഴിക്കേണ്ടി വരും..






അങ്ങനെയുള്ള ഒരു കുടുംബകഥ ആണ് പിങ്കൂ പീറ്റർ പറയുന്നത്..കഥ ഒക്കെ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പറഞ്ഞു എങ്കിലും തീയേറ്ററിലേക്ക് ആളെ ആകർഷിക്കുവാൻ പറ്റിയില്ല..പേര് ഒരു കാരണം ആവാം.







കോട്ടയം നസീർ എന്ന പ്രതിഭയെ മലയാള സിനിമ നല്ലവണ്ണം ഇനിയും ഉപയോഗിക്കുവാൻ തുടങ്ങിയിട്ടില്ല എന്ന കാര്യം ഈ ചിത്രം കൂടി  കണ്ടെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കട്ടെ..


പ്ര.മോ.ദി.സം 

No comments:

Post a Comment