Saturday, November 4, 2023

പരുന്താകുതു ഊർ കുരുവി

 



നമ്മൾ നമ്മുടെ പാടും നോക്കി കഴിയുന്ന സമയത്ത് അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും പ്രശ്നത്തിൽ പോയി തലവയ്ക്കും..പിന്നീട് അതിൽ നിന്നും ഊരി വരാൻ പെടാപാട് ആയിരിക്കും.






നാട്ടിൽ അല്ലറ ചില്ലറ മോഷണവും കുട്ടികളോട് കൂടി കളിച്ചും മറ്റും നടന്ന ആദി പിക് പോക്കെററ്കാരൻ ആയതു കൊണ്ട് തന്നെ പോലീസുകാരന് കണ്ടാൽ ചതുർത്ഥി ആണ്.ഇൻസ്പെക്ടർ പലതവണ തൻ്റെ നീരസം പ്രകടിപ്പിക്കാറുണ്ട്.






ഒരു കുത്ത് കേസ് അന്വേഷിക്കാൻ ആദി പോലീസുകാരൻ്റെ കൂടെ പോകുന്നുണ്ട് എങ്കിലും അവിടെ വെച്ച് പോലീസുകാരൻ കുത്തേറ്റ് ആളെ ആദി യോട് ചേർത്ത് വിലങ്ങു അണിയിക്കുന്നു.







ചത്തിക്കപെടും എന്ന് മനസ്സിലാക്കിയ ആദി അയാളെയും കൊണ്ട് അവിടുന്ന് രക്ഷപെടുന്നു..കൊലയാളികൾ ,പോലീസുകാർ ഒക്കെ ഇവരുടെ  പിന്നാലെ എത്തുമ്പോൾ ആദി അയാളുടെ രക്ഷകൻ ആവുകയാണ്..


പ്ര.മോ ദി .സം

No comments:

Post a Comment