Thursday, November 16, 2023

ടൈഗർ 3

 



മുൻപ് രണ്ടു ടൈഗർ കണ്ടവർക്ക് ഇതിൽ വലിയ പുതുമ ഒന്നും തോന്നില്ല..എങ്കിലും ലോജിക് ഇല്ലാതെ എടുത്ത് വെച്ച ഒരു ചിത്രം അതിൻ്റെ സെൻസിൽ കണ്ടാൽ അത്ര ബുദ്ധിമുട്ട് തോന്നില്ല.



ഈ ചിത്രത്തിൽ ആകർഷകം ആക്കുന്ന സീനുകൾ എതെന്ന് ചോദിച്ചാൽ നായകൻ സൽമാൻ അല്ലാത്ത  രണ്ടു ഇതര സൂപ്പർ സ്റ്റാറുകൾ വന്നു പോകുന്ന രംഗം ഉണ്ട്..അത് മാത്രമാണ് ഈ ചിത്രത്തിൽ നമ്മെ ആവേശം കൊള്ളിക്കുന്നത്.




ഇപ്പൊൾ സിനിമയിൽ മാത്രമല്ല മറ്റു പലയിടത്തും ദേശ സ്നേഹം കാണിക്കുവാൻ നമ്മുടെ രാജ്യത്തിൻ്റെ ശത്രുക്കളെ വില്ലൻമാരാക്കി കാണിച്ചു സിനിമ ചെയ്യുമ്പോൾ പലർക്കും ദേശസ്നേഹം ഉണ്ടാവും ചിലർക്ക് കുരു പൊട്ടലും...അതൊക്കെ നന്നായി അറിയാവുന്നവർ തന്നെ ചെയ്ത ചിത്രം ആണിത്.




പക്ഷേ ഇതിൽ ശത്രു രാജ്യ പ്രധാനമന്ത്രിയെ അവരുടെ രാജ്യത്തെ ശത്രുക്കളിൽ നിന്ന് നമ്മുടെ ടൈഗർ രക്ഷിക്കുന്നുണ്ട്..അങ്ങിനെ ചില ഗിമിക്കുകൾ ഒക്കെ കാണിച്ചു എങ്കിലും സൽമാൻ്റെ സിനിമ ഒട്ടും ആകർഷണം അല്ല.




അടി ഇടി വെടി പുക സ്റ്റൈലിൽ ഉള്ള ഒരു സിനിമ  കാണാൻ ശ്രമിച്ചാൽ അതും നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയേറ്ററിൽ ആണെങ്കിൽ എൻ്റർടൈൻ ചെയ്യാം...ആദ്യ ദിവസങ്ങളിലെ കളക്ഷൻ ബോളിവുഡിനെ പേടിപ്പിച്ചു എങ്കിലും പിന്നെ കത്തി കയറുന്നത് ആയിട്ടാണ് റിപ്പോർട്ട്


പ്ര.മോ.ദി.സം 

No comments:

Post a Comment