സിനിമ തുടങ്ങുമ്പോൾ നമ്മൾ വിചാരിക്കും എന്തോ മഹാസംഭവം ആണെന്ന്..ശരിക്കും നല്ലൊരു ത്രെഡ് തന്നെ ആയിരുന്നു പക്ഷേ വഴിമാറി സഞ്ചരിച്ചു പോവേണ്ട സിനിമയെ ക്ലീഷെ ട്രാക്കിൽ തന്നെ കൊണ്ടുവന്നു നശിപ്പിച്ചു.
നമ്മുടെ ശരീരത്തിൽ കുത്തികയറ്റുന്ന ചിപ് കൊണ്ട് നമ്മുടെ സഞ്ചാര മാർഗം കണ്ട് പിടിക്കുന്ന ഉപകരണം മനുഷ്യൻ്റെ ചെറിയ പിഴവ് കൊണ്ട് ഒരു ജീവനെടുക്കുന്നതും മറ്റൊന്ന് മനുഷ്യൻ അതിനേ ദുരുപയോഗം ചെയ്യുന്നതുമാണ് ശരിക്കും കഥ.
രാഷ്ട്രീയക്കാരൻ വക്കീലിനെ അടിച്ച് മാറ്റി വിവാഹം കഴിക്കുന്നു എങ്കിലും സഹപ്രവർത്തകനുമായി അവൾക്ക് അടുപ്പും ഉണ്ടെന്ന സംശയത്തിൽ ചിപ്പ് ഘടിപ്പിക്കുന്നു..സംശയത്തിൻ്റെ കാരണങ്ങൾ യാഥാർത്ഥ്യം തന്നെ ആണെന്ന് ഉപകരണം തെളിയിക്കുന്നു.
മാരൻ എന്ന ആൾക്ക് സഹോദരിയുടെ കൂട്ടുകാരിയോട് പ്രേമം തോന്നുന്നു എങ്കിലും അവൾക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ട് അയകെ സ്നേഹിക്കുവാൻ പറ്റുന്നില്ല..പക്ഷേ ഓരോ പ്രശ്നത്തിലും അയാള് രക്ഷകൻ ആകുമ്പോൾ അവള് ഇഷ്ടപ്പെടുന്നു എങ്കിലും തുറന്നു പറയാൻ പറ്റുന്നില്ല..
അവളുടെ ഓരോ നീക്കങ്ങളും അവളുടെ കുടുംബത്തിൻ്റെ ശത്രു അറിയുന്നതായിരുന്ന് കാരണം..അവളെ രക്ഷിക്കുവാൻ ശ്രമിക്കുന്നവർ ഒക്കെ മരണപ്പെടുന്നത് കൊണ്ട് അവള് ഉള്ളിൽ സ്നേഹം കുഴിച്ചു മൂടുന്നു.
ഇങ്ങിനെയുള്ള രണ്ടു പ്രശ്നങ്ങൾക്ക് ചിപ്പ് കാരണം ആകുന്നതും ചിലരൊക്കെ കുടുക്കിൽ പെട്ടുപോകുന്നതും ആണ് സിനിമ
പ്ര.മോ.ദി.സം
No comments:
Post a Comment