Monday, November 6, 2023

ഗരുഡൻ

 



*മലയാളത്തിൽ അടുത്ത കാലത്ത് വന്നതിൽ വെച്ച് മികച്ച ഒരു ത്രില്ലർ മൂവി


*എത്ര പോലീസ് വേഷങ്ങൾ ചെയ്താലും സുരേഷ്ഗോപി എന്ന നടൻ അത് അണിയുമ്പോൾ സ്ക്രീനിൽ ഒരു വേറിട്ട അനുഭവം ഉണ്ടാകും അത് കാണികൾക്ക് പലപ്പോഴും ഉത്സവം ആകും. ആ ശ്രേണിയിൽ പെട്ട ഒരു ത്രില്ലർ ചിത്രം.



*രോഷാകുലനായി ഡയലോഗ് പറഞ്ഞു മാത്രം 

കയ്യടിപ്പിക്കാതെ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബ ജീവിത പ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിയ സുരേഷ് ഗോപിയുടെ പ്രകടനം.


*കുറച്ചു കാലമായി ഓർത്തിരിക്കാവുന്ന വേഷങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ബിജു മേനോൻ്റെ മികച്ച പ്രകടനം..ചില സമയത്ത് നായകനെക്കാൾ കയ്യടി കിട്ടുന്നുണ്ട്.



* മലയാളത്തിന് ലഭിക്കുന്ന പണി അറിയാവുന്ന അരുൺ വർമ എന്ന പുതുമുഖ സംവിധായകൻ്റെ കയ്യൊപ്പ്


*തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ രസിപ്പിചൂം ത്രിൽ അടിപ്പിച്ചും മിഥുൻ 

മാനുവലിൻ്റെ രചന..


*നായകനായും വില്ലനായും  രണ്ടു അനൂഗ്രഹീത നടന്മാർ നമ്മളെ ചിത്രത്തിലുടനീളം പരീക്ഷിക്കുന്നു..ആരാണ് നായകൻ ആരാണ് വില്ലൻ എന്ന് നമ്മളെ കൺഫ്യുഷനാക്കുന്ന പ്രകടനം.



* മികച്ച ഒരു ക്ലൈമാക്സിലക്ക് വരുമ്പോൾ മാത്രം നമ്മുടെ പല സംശയങ്ങൾക്കും ഉത്തരം കിട്ടുന്നു.


*ജഗദീഷ്,സിദ്ധിക്ക് ,അഭിരാമി,പോത്തൻ ,തലൈവാസൽ വിജയി തുടങ്ങി ചെറുതും വലുതുമായ എല്ലാ വേഷങ്ങളും അർഹമായ പരിഗണന 



* ധൈര്യപൂർവ്വം ടിക്കറ്റെടുക്കാൻ പറ്റും..ഈ ചിത്രം നിങ്ങൾക്ക് വേറിട്ട അനുഭവം ആകുമെന്ന് ഉറപ്പ് തരുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment