Saturday, November 4, 2023

പരേശാൻ

 



നാട്ടിൽ ഒരു ചങ്ങാതികൂട്ടം ഉണ്ടാകും..എല്ലാവരും പരസ്പരം ആത്മാർഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും..ചിലപ്പോൾ ഇങ്ങിനെ ഉള്ള സഹായങ്ങൾ ചെയ്യുന്നത് കൊണ്ട്  ചിലർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.







ഖനി തൊഴിലാളിയായ അച്ഛൻ മകന് ജോലി കിട്ടുന്നതിന് വേണ്ടി പണം സ്വരൂപിച്ച് വെച്ച് അവനെ ഏൽപ്പിച്ചു എങ്കിലും കൃത്യമായ സ്ഥലത്ത് എത്തിക്കുവാൻ പറ്റാതെ അത് സുഹൃത്തുക്കളുടെ അത്യാവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കി പോകുന്നു








കൃത്യസമയത്ത് പണം തിരികെ കിട്ടാത്തതുകൊണ്ട് വീട്ടിൽ നിന്നും പുറത്താക്കുന്ന അവനെ കൂട്ടുകാർ സഹായിക്കാൻ ആവത് ശ്രമിക്കുന്നു എങ്കിലും പണം ഉണ്ടാക്കുവാൻ പറ്റുന്നില്ല.


സ്നേഹിച്ച പെണ്ണിനെ പോലും കൂട്ടുകാരുമായിട്ടുള്ള കൂട്ടുകെട്ടിൽ നല്ലവണ്ണം ശ്രദ്ധിക്കുവാൻ പറ്റാതെ വരുമ്പോൾ അവൻ പ്രശ്നങ്ങൾക്ക് ഇടയിൽ പെട്ട് നട്ടം തിരിഞ്ഞ് പോകുകയാണ്.


റാണ എന്ന അറിയപ്പെടുന്ന നടൻ അവതരിപ്പിക്കുന്ന സിനിമ ആണെങ്കിൽ പോലും ഒരു സിനിമയുടെ ക്വാളിറ്റി ഇല്ലാത്ത  ഹോം വീഡിയോ പോലെ കണ്ട് പോകാം..


പ്ര.മോ.ദി.സം

No comments:

Post a Comment