Wednesday, November 22, 2023

ശേഷം മൈക്കിൽ ഫാത്തിമ

 



ഷൈജു ദാമോദർ ഒക്കെ സൂപ്പർ സ്റ്റാർ ആയ ഫുട്ബോൾ കമൻ്ററി രംഗത്ത് ഒരു പെണ്ണ് ശബ്ദം എപ്പോഴെങ്കിലും നിങൾ കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ ആഗ്രഹിച്ചിട്ടുണ്ടോ?




ചെറുപ്പം മുതൽ വാ തോരാതെ സംസാരിച്ചു വീട്ടുകാർക്കും നാട്ടുകാർക്കും " പ്രശ്നം" സൃഷ്ടിച്ച ഫാത്തിമക്ക് തൻ്റെ

 മേഘല ഇതേ പോലെ സംസാരിക്കുന്ന സ്ഥലം ആണെന്ന് മനസ്സിലാക്കി കൊടുക്കുന്നത് സ്വന്തം ഇക്ക തന്നെയാണ്..



പിന്നീട് അത് ഒരു പാഷനായി കൊണ്ട് നടന്ന ഫാത്തിമക്ക് പിന്നീട് വലിയ വലിയ മോഹങ്ങൾ ഉണ്ടാകുമ്പോൾ സമുദായവും ചില ആൺ മേധാവിത്വവും എതിർപ്പുമായി രംഗത്ത് വന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.




ഒരു സിനിമ നായിക ഒറ്റയ്ക്ക് ചുമലിലേറ്റി അവസാനം വരെ കൊണ്ട് പോകുന്നതിൽ കല്യാണിക്ക് ഫുൾ മാർക്ക് കൊടുക്കണം.പിന്നെ അവളുടെ അച്ഛൻ മുനീർ ആയി വിസ്മയിപ്പിക്കുന്ന സുധീഷ് എന്ന അനുഗ്രഹീത നടനും..



ചില സമയങ്ങളിൽ നമ്മളെ ഗ്രൗണ്ടിലെ ഫുട്ബോൾ ആരവങ്ങളിലേക്ക് കൊണ്ടുപോകുവാൻ സിനിമക്ക് കഴിയുന്നുണ്ട്.. ഇന്നത്തെ കാലത്ത് രാഷ്ട്രീയം കൊണ്ടും ബിസിനസും കൊണ്ടും സ്പോർട്സ് മേഘല ഭരിക്കുന്ന കളിയറിയാത്ത മേലാളന്മാർ ഉണ്ടാക്കുന്ന കാര്യങ്ങളെ ശക്തമായി തന്നെ വിമർശിക്കുന്നുണ്ട്.


പ്ര.മോ.ദി.സം 

No comments:

Post a Comment