വിജയ് എന്തുകൊണ്ടാണ് ഒരേ പാറ്റേൺ സിനിമയിൽ അഭിനയിക്കുന്നത് എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്..വിജയ് രസികർക്കു അത്തരം ചിത്രങ്ങൾ കണ്ടാൽ മാത്രമേ മനം നിറയുകയുള്ളൂ എന്നതായിരുന്നു കിട്ടിയ ഉത്തരം.
സൂര്യ, കാർത്തി സഹോദരങ്ങൾ ചിത്രങ്ങളുടെ വിജയ പട്ടികയിൽ പുറകിൽ ആയിരുന്നിട്ടും പരീക്ഷണ ചിത്രങ്ങളോട് കൂടുതൽ അടുത്ത് പ്രവർത്തിച്ചവർ ആണ്..ചില അവസരങ്ങളിൽ നമ്മെ പലതരത്തിൽ ഞെട്ടിച്ചു കൊണ്ടുള്ള സിനിമകൾ ഉണ്ടാവാറുണ്ട്.
അങ്ങിനെ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു കാർത്തിയുടെ ജപ്പാൻ..പക്ഷേ ശരിക്കും എന്തിന് ഇത്തരം ഒരു ചിത്രത്തിൽ നല്ല ഒരു നടൻ അഭിനയിച്ചു എന്ന് തോന്നിപ്പോകും..
ആക്ഷൻ കോമഡി എന്ന ലേ ബലിൽ വന്ന ചിത്രത്തിലെ കോമഡിയും ആക്ഷനും ഒന്നും വർക് ഔട്ട് ആയതായി തോന്നിയില്ല.. എപ്പോഴും വക്രിച്ച മുഖഭാവവും ലോജിക് ഇല്ലാത്ത കഥയുമായി ഒരു സിനിമ.
സ്വർണ കള്ളക്കടത്ത്കാരൻ്റെ കഥ പറയുന്ന ചിത്രത്തിൽ നായിക എന്ന പേരിൽ ഒരു മലയാള നടിയെ കൊണ്ട് അഭിനയം കാഴ്ച വെപ്പിച്ചിട്ടുണ്ട്.
പോലീസും കള്ളനും തമ്മിലുള്ള ഓട്ടം..അത്ര തന്നെ..ചിത്രം
പണ്ട് കണ്ട ഒരു പൃഥ്വിരാജു ചിത്രം പോലെ തോന്നി...അതിലും ഒന്നുമില്ല ഇതിലും...പക്ഷേ മുന്നേ നടന്ന സിനിമ എന്ന നിരൂപകർ പറഞ്ഞു നടന്നത്.പക്ഷേ ഇനിയും നടന്നു എത്തിയില്ല എന്ന് മാത്രം.
പ്ര.മോ.ദി.സം
No comments:
Post a Comment