Wednesday, November 15, 2023

പാർട്ണർ

 



നാട്ടിൽ നിൽക്കകള്ളിയില്ലാതെ ആയപ്പോൾ  നഗരത്തിൽ സുഹൃത്തിനെ കാണുവാനും ജോലി തരപ്പെടുത്തിതരാനും വേണ്ടി എത്തുന്ന യുവാവ് സുഹൃത്തിൻ്റെ "ഉടായിപ്പ്" കമ്പനിയിൽ ജോലിക്ക് ചേരുന്നു.






പലതരം പരീക്ഷണങ്ങൾ നടത്തി അതൊക്കെ രഹസ്യമായി സൂക്ഷിക്കുന്ന ശാസ്ത്രഞൻ്റെ ചിപ്പ് അടിച്ചു മാറ്റി കൊടുക്കുന്ന ക്വട്ടേഷൻ ഈ സുഹൃത്തുക്കൾ കമ്പനി അറിയാതെ അമ്പത് ലക്ഷത്തിന് ഏറ്റെടുക്കുന്നു.






ശാസ്ത്രജ്ഞൻ്റെ വീട്ടിൽ നിന്ന് അബദ്ധത്തിൽ സൂചി ശരീരത്തിൽ തറക്കുന്ന സുഹൃത്തിന് തൻ്റെ പൂർവ്വ ശരീരവും ശബ്ദവും നഷ്ട്ടമായി സ്ത്രീ ആയി മാറുന്നു.






വീണ്ടും പഴയ രൂപത്തിലേക്ക് മാറുവാനും ക്വട്ടേഷൻ വക കിട്ടിയ  തുക  ഏൽപ്പിച്ച ആളിൽ നിന്നും  തിരികെ കിട്ടുവാനും വേണ്ടിയുള്ള കളികളാണ് പിന്നെ...നമ്മൾ മുൻപ് കണ്ട ഇതിഹാസ ആയിരിക്കും പ്രചോദനം എങ്കിലും അതിൻ്റെ അയൽപക്കത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത തരത്തിലാണ് സിനിമയുടെ പോക്ക്.


പ്ര.മോ.ദി.സം

No comments:

Post a Comment