ജീവിതത്തിൽ എപ്പോഴും തോറ്റ് പോകുന്നത് ഒരിക്കലും അയാളുടെ കുറ്റം കൊണ്ട് ആയിരിക്കില്ല..വിജയിക്കാൻ വേണ്ടി പരമാവധി ശ്രമിക്കും എങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ വഴി മുടക്കിയായി മുന്നിലേക്ക് വരും.
വിക്ടറി നിവാസ് എന്നാണ് പേരെങ്കിലും അവിടുത്തെ മൂന്നു ആണുങ്ങളും തോൽവി ആയിരുന്നു.. ഓൺ ലൈൻ മാർക്കറ്റിൽ നിക്ഷേപിച്ചു തോറ്റ് കൊണ്ടിരിക്കുന്ന അച്ഛനും ഫുട്ബാൾ ക്ലബ്ബ് നടത്തി മകനും...
എൻജിനീയറിങ് പഠിച്ചു അതുമായി മുന്നോട്ട് പോകാതെ ചായ് കി നേഷൻ എന്ന സ്നാക്ക്സ് കട തുടങ്ങിയ മൂത്ത മകൻ ആയിരുന്നു കൂട്ടത്തിൽ ഭേദം..എന്നാലും ഈ സംരംഭത്തിൻ്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കിയ ആളുമാണ്.
എത്ര ഹൈ ഫൈ ആയി തുടങ്ങിയാലും എത്ര ഉന്നതിയിൽ എത്തിയാലും ചായക്കടകാരൻ എന്നും ചായക്കടക്കാരൻ എന്ന നമ്മുടെ മലയാളി മനസ്സ് കൃത്യമായി വരച്ചു
കാട്ടുന്നുണ്ട് .
ഇതിൽ പലരുടെയും ജീവിതത്തിലെ തോൽവി കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്..അതിൽ ഏതെങ്കിലും ഒന്നിൽ ഞാനാണോ അത് എന്ന് തോന്നിക്കുംപോലെ ആണ് കഥാ രചന..
പക്ഷേ ശരിക്കും തോൽപ്പിച്ച് കളഞ്ഞത് യാതൊരു മുന്നൊ രുക്കങ്ങളും വിളംബരം ചെയ്യാതെ ഗരുഡൻ എന്ന മാസ് ചിത്രത്തിന് മുന്നിൽ തലവെച്ച് കൊടുത്തു നല്ലൊരു ചിത്രം കാണികളിൽ നിന്ന് അകറ്റിയ അണിയറക്കാർ ആണ്
പ്ര.മോ.ദി.സം
No comments:
Post a Comment