നമ്മുടെ പോലീസിലെ സൈബര് സെല്ലിനെ കുറിച്ച് പലർക്കും വലിയ പിടിപാടുണ്ടാകില്ല.കാര്യമായ അറിവുണ്ടാകില്ല .അവിടെ എന്ത് നടക്കുന്നു എന്തൊക്കെ നടക്കുന്നു എന്നോക്കെയുള്ള അറിവുകൾ പരിമിതമായി രിക്കും.
സൈബർ സെല്ലിൻ്റെ പാശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥ വളരെ നല്ലരീതിയിൽ വേലയിൽ പറയുന്നു. ഒന്ന് രണ്ടു മാസത്തിനുള്ളിൽ പോലീസിലെ നന്മമരങ്ങളെ കുറിച്ച് സൂപ്പർ താരങ്ങൾ പറഞ്ഞു എങ്കിൽ ഇതിൽ പോലീസിലെ തന്നെ കാപട്യം നിറഞ്ഞവരുടെ കഥയാണ് യുവതാരങ്ങൾ പറയുന്നത്.
ജാതിയില്ല എന്നൊക്കെ നമ്മൾ വീബ് പറയുമെങ്കിലും ജാതി പലപ്പോഴും ചിലരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കിടക്കും..ഉന്നത കുല ജാതനായ ഒരാൾക്ക് മുകളിൽ കീഴ് ജാതിക്കാരായ ഒരു ഉദ്യോഗസ്ഥൻ വരികയും അയാളെ സാർ എന്ന് വിളിക്കേണ്ടി വരികയും ചെയ്യുബോൾ ഉണ്ടാകുന്ന ഒരു അസ്വസ്ഥത ഉണ്ടല്ലോ അതൊക്കെ തന്നെയാണ് വേർതിരിവുകൾ.ജാതിയുടെ രാഷ്ട്രീയം ഈ ചിത്രത്തിൽ നല്ലപോലെ പറഞ്ഞു വെക്കുന്നുണ്ട്.
സണ്ണി വെയിൻ എന്ന നടൻ പലപ്പോഴും അവസരം കിട്ടാതെ നിന്നിട്ടുണ്ട് എങ്കിലും കിട്ടിയ അവസരങ്ങൾ നല്ലപോലെ വിനിയോഗിച്ചിട്ടുണ്ട്.ഈ ചിത്രത്തിൽ നായകനെക്കാൾ സ്കോർ ചെയ്യുന്നതും അദ്ദേഹമാണ്.
ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാകുന്ന പ്രായപൂർത്തി എത്താത്ത കുട്ടിയുടെ പേരിൽ ഫോഴ്സിൽ തമ്മിൽ ഉരസേണ്ടി വരികയും അതിൻ്റെ പേരിൽ വൈരം സൂക്ഷിക്കുകയും ചെയ്യുന്ന പോലീസ് ഫോഴ്‌സിലെ രണ്ടുപേരുടെ കഥയാണ് വേല.
കുട്ടിയെകുറിച്ചുള്ള അന്വേഷണത്തിൽ ഇവർ കൊമ്പ് കോർക്കുകയും യാഥാർത്ഥ്യം കണ്ടെത്തുമ്പോൾ ചില ക്ളിഷെ തലത്തിലേക്ക് പോകുന്നു എങ്കിലും മൊത്തത്തിൽ ആസ്വദിക്കാവുന്ന വിധത്തിൽ ശ്യം ശശി ചിത്രം ഒരുക്കിയിട്ടുണ്ട്.
പ്ര.മോ ദി സം
No comments:
Post a Comment