പോലീസിൽ തന്നെ ക്രിമിനൽ ഉള്ള നാടാണ്..നമുക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയിൽ കുറ്റവാളികൾക്ക് എതിരെ പോലീസിൽ പരാതി കൊടുത്താൽ അതിനു തക്ക തെളിവുകൾ ശേഖരിച്ചു കൊടുത്താൽ ചിലപ്പോൾ നമ്മൾ തന്നെ പ്രതി ആകുന്നു ..
ആശ്രമത്തിൽ വളർന്ന അഞ്ചുപേർ വിവിധ മേഖലയിൽ എത്തിയെങ്കിലും തുടർന്നും സുഹൃത്തുക്കൾ ആയി തുടരുകയും എപ്പോഴും കണ്ട് മുട്ടുകയും ചെയ്യുന്നു.
ഒരു രാത്രി ഇതിൽ ഒരു സുഹൃത്ത് മിസ്സ് ആകുന്നതോടെ പോലീസിൽ അടക്കമുള്ള കൂട്ടുകാർ അയാളെ തേടുകയാണ്.
തിരച്ചലിൻ്റെ ഓരോ ഘട്ടത്തിലും പിന്നീടുള്ള അനുഭവങ്ങൾ കൊണ്ടും അവർക്ക് കൃത്യമായ തെളിവുകൾ കിട്ടുകയും തങ്ങളുടെ കൂട്ടുകാരൻ്റേ മിസ്സിങ്ങിൻ്റെ കാരണം കണ്ടെത്തുകയും ചെയ്യുന്നു.
പിന്നീട് കുറ്റവാളികൾക്ക് എതിരെ നിയമത്തെ മറന്നു കൊണ്ടുള്ള കൂട്ടുകാരുടെ നീക്കങ്ങളാണ് സിനിമ.
ഏറെക്കുറെ നമുക്ക് ഊഹിക്കാൻ പറ്റുന്ന രീതിയിൽ കൊണ്ടുപോകുന്ന സിനിമ വല്യ ദൃശ്യാനുഭവം ഒന്നും നൽകുന്നില്ല.
പ്ര.മോ ദി.സം
No comments:
Post a Comment