ഒരേ ദിവസം റിലീസ് ആയ രണ്ടു ചിത്രങ്ങളുടെയും കഥയുടെ "ഗതി" മാറ്റുന്നത് ഒരേ കാരണങ്ങൾ ആവുന്നത് യാദൃശ്ചികം ആയിരിക്കും .എങ്കിലും മലയാളിക്ക് ചതുർത്ഥി ആയ കാര്യം കടന്നു വന്നത് പറഞ്ഞു എന്ന് മാത്രം.
ഈ സിനിമ മുഴുവൻ പേര് പോലെ പഴഞ്ചൻ തന്നെയാണ് എങ്കിലും നമ്മൾ പറയില്ലേ ഓൾഡ് ഈസ് ഗോൾഡ് എന്ന് അത് ഈ ചിത്രത്തിൽ ഉണ്ട്..അത് തന്നെയാണ് സിനിമയെ മുഴുവൻ മനോഹരമായി കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.
നിത്യഹരിത നായകനെ മനസ്സിൽ കൊണ്ട് നടന്ന ആൾക്ക് ഒരു ദിവസം അയാളുടെ പാതിയെ നഷ്ടപ്പെടുന്നത് മൂലം സകല സന്തോഷവും എന്തിന് പരിസര ബോധം പോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുന്നു.
അച്ഛനെയും വീടിനെയും നോക്കേണ്ടത് കൊണ്ട് അയാള് ജോലി പോലും ഉപേക്ഷിച്ച് രണ്ടിനും കാവലൻ ആകുന്നു.അച്ഛനെ സന്തോഷിപ്പിക്കാൻ അച്ഛൻ്റെ പഴയ ശീലങ്ങൾ കൂട്ട് പിടിക്കുന്നത് കൊണ്ട് അയാള് പഴഞ്ചൻ ആയി മാറുന്നു.
വിവാഹത്തിലും മറ്റും ഇത് വലിയ ബാധ്യത ആകുന്നു എങ്കിലും മാറാൻ അയാൾക്ക് പറ്റുന്നില്ല.അങ്ങിനെ പഴഞ്ചൻ ആയ രണ്ടു പേര് താമസിക്കുന്ന വീട്ടിലേക്ക് ഒരു വേലക്കാരി വരുന്നതും അതിനു ശേഷം അവരിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ഈ സിനിമ.
രോണിയും വിൻസി അലോഷ്യസും പ്രധാന താരങ്ങൾ ആയ ചിത്രം പ്രേമത്തിൻ്റെ ത്യാഗത്തിൻ്റെ കഥ സരസമായി പറഞ്ഞിരിക്കുന്നു.
പ്ര.മോ.ദി. സം
No comments:
Post a Comment