Tuesday, November 7, 2023

രത്തം(ബ്ലഡ്)

 



തൻ്റെ പഴയ കൂട്ടുകാരൻ ഒരു ജാതി ഭ്രാന്തനാൽ കൊല്ലപ്പെട്ടത് കൊണ്ട് വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച ജേർണലിസത്തിൽ വീണ്ടും കാൽവയ്ക്കുന്ന രജിത് അതിനു പിന്നിലെ കാര്യങ്ങൾക്ക് അന്വേഷണം ആരംഭിക്കുന്നു.








സാധാരണക്കാരുടെ മനസ്സിലേക്ക് ജാതി മത വെറി  കുത്തിക്കയറ്റി അവർക്ക് ലഹരി മരുന്നുകൾ നൽകി തങ്ങൾക്ക് വിരോധം ഉള്ളവരെ  കൊല്ലി ക്കുന്ന ഒരു ഓർഗനൈസേഷൻ ഉണ്ടെന്നു അയാൾക്ക് അന്വേഷണത്തിൽ വ്യക്തമാകുന്നു.







സമർത്ഥമായി അതിനു പിന്നാലെ പോയി കണ്ടുപിടിച്ചു എങ്കിൽ കൂടി യാതൊരു തെളിവും അവശേഷിപ്പിക്കാതെ അവർ അയാൾക്ക് മുന്നിൽ തന്നെ കളി തുടരുന്നു.





ബുദ്ധിയും ധൈര്യവും കൊണ്ട് അവരെ നേരിടുവാൻ അയാള് എടുക്കുന്ന റിസ്ക് ആണ് ചിത്രം.ആർ ഡീ എക്സ് നായിക മഹിമ നമ്പ്യാർ കൂടി വിജയ് ആൻ്റണിക്ക് കൂട്ടായ് എത്തുന്ന സിനിമയിൽ മലയാളി രമ്യ നമ്പീശൻ കൂടി ഉണ്ട്.








പതിവ് വിജയ് ആൻറണി സിനിമയിൽ കവിഞ്ഞു മറ്റൊന്നും പ്രതീക്ഷിക്കാതെ പോയാൽ ആസ്വദിക്കാം.


പ്ര.മോ.ദി.സം

No comments:

Post a Comment