താൻ ആരാണെന്ന് സ്വയം മനസ്സിലാക്കുവാൻ പറ്റുന്നില്ല എങ്കിൽ എന്തായിരിക്കും സ്ഥിതി? ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ട്ടപ്പെട്ടു അച്ഛൻ്റെ കിരാതപരനായ ചെയ്തികൾ കണ്ട് പേടിച്ച് ജീവിക്കുന്ന ഒരു കുട്ടിയുടെ മാനസികനില എങ്ങിനെ ആയിരിക്കും?
നഗരത്തിലെ പ്രമുഖ ആർകിടെക്ട് ജോലി ചെയ്യുന്ന അയാള് മുൻപ് ക്രൂരമായി വളർത്തിയ അച്ഛൻ്റെ വിഹിതം കിട്ടിയ പടുകൂറ്റൻ ബംഗ്ലാവിൽ ആണ് താമസം.സകല സൗഭാഗ്യങ്ങളും ഉണ്ടെന്നു വിചാരിച്ചു താമസിക്കുന്ന അവിടെ രാത്രികളിൽ ചില കാര്യങ്ങളിൽ അയാൾക്ക് ഭയം ഉണ്ടാക്കുന്നു.
സുഹൃത്തും ചങ്ങാതിയായ പോലീസ് ഉദ്യോഗസ്ഥനും വന്നു പരിശോധിച്ചപ്പോൾ ദുരൂഹമായ പലതും ആ വീട്ടിൽ ഉണ്ടാകുന്നു എന്നു മനസ്സിലാക്കുന്നു.എങ്കിലും അയാളോട് ഒന്നും തുറന്നു പറയുന്നില്ല.
നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇത് ഒരു സൈക്കോ കൊലയാളി ആണെന്ന് പോലീസ് മനസ്സിലാക്കുന്നു..
കൊലയാളിയെ തേടിയുള്ള യാത്രയിൽ പല ഞെട്ടിപ്പിക്കുന്ന സത്യങ്ങളും വെളിവാകുന്നു.
ചെറുപ്പം മുതൽ ഭീതിയുണ്ടാക്കുന്ന അന്തരീക്ഷത്തിൽ വളർന്നു വലുതായ ഒരാളുടെ മനോവൈകല്യങ്ങൾ പ്രതിപാദിക്കുകയാണ് ഈ തെലുങ്ക് ചിത്രം
പ്ര.മോ.ദി.സം
No comments:
Post a Comment