തോറ്റം പാട്ട് , മലെ പൊതി എന്നൊക്കെ കേട്ടപ്പോൾ തെയ്യവുമായി ബന്ധമുള്ള സിനിമയായിരിക്കും എന്ന നിഗമനത്തിൽ ആണ് കാണാൻ തുടങ്ങിയത്.
ചിലപ്പോ സംവിധായകൻ്റെ നിഗമനത്തിൽ കഥ നടക്കുന്ന മലയോരത്തെ കാത്തു രക്ഷിക്കുന്നത് ഇവയുടെ ശക്തി ആയിരിക്കും..തെയ്യവുമായി ബന്ധമുള്ള ആരാധന മൂർത്തിയാണ് അവിടെ ഉള്ളതും.
ഭാര്യയും രണ്ടു പെൺമക്കളു മായ് ജീവിക്കുന്ന ഭദ്രൻ മകളെ നാട്ടിലെ പ്രമാണിയുടെ കൊച്ചുമകനും സുഹൃത്തും ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ അവർ കൊല്ലപ്പെടുന്നു..
പോലീസ് അന്വേഷണത്തിൽ മകൾ നിരപരാധി എന്ന് തെളിഞ്ഞപ്പോൾ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ സി ഐ ഭദ്രനെ ഉപദ്രവിക്കുന്നത് പതിവാകുന്നു.ഒരു ഭാഗത്ത് പ്രമാണിയും മറു ഭാഗത്ത് സി ഐ യും അവൻ്റെ പിന്നാലെ ചെല്ലുമ്പോൾ കുടുംബത്തെ രക്ഷിക്കുവാൻ ഉള്ള ഭദ്രൻ്റെ പ്രവൃത്തികളാണ് ഫീറോസ് സംവിധാനം ചെയ്ത ചിത്രം.
മനോജ് ഗിന്നസ്,മീനാക്ഷി ഒഴിച്ച് കുറെയേറെ പുതുമുഖങ്ങൾ ആണ് അരങ്ങിൽ...ഗിന്നസിന് പോലും സ്വന്തം ശബ്ദം നൽകാൻ അവസരം കൊടുത്തിട്ടില്ല..കോമഡി പരിപാടിയില് കേട്ട് അറിഞ്ഞ ശബ്ദം സീരിയസ് വേഷത്തിൻ്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നത് കൊണ്ട് ആയിരിക്കും.
പ്ര.മോ.ദി.സം
No comments:
Post a Comment