Wednesday, November 22, 2023

ഫാലിമി

 



ഒരു കുടുംബം അത് നേരാംവണ്ണം അല്ലെങ്കിൽ എപ്പോഴും അതിനുള്ളിൽ പ്രശ്നം ആണെങ്കിൽ  അതിനൊരു ചന്തം ഉണ്ടാകില്ല. അപ്പോൾ അത് ഫാമിലി എന്ന് പറയാൻ പറ്റില്ല അക്ഷരങ്ങൾ മാറി ഫാലിമി ആയി മാറും..



മൂന്ന് തലമുറ  ഒന്നിച്ചു വാഴുന്ന വീട്ടിലെ അപ്പൂപ്പൻ ഇടക്കിടക്ക് വീട് വിട്ട് കാശിയിലേക്ക് പുറപ്പെടും..അങ്ങിനെ പലപ്പോഴും പല സ്ഥലത്ത് നിന്ന് പിടിച്ചു കൊണ്ട് വന്നു വീട്ടിൽ തന്നെ ആക്കും..



പ്രസ്സ് നടത്തി പൊട്ടി പാളീസ് ആയ അച്ഛൻ ആണെങ്കിൽ കുടുംബത്തിലെ ഒരു കാര്യവും നോക്കാതെ റിമോട്ടും പിടിച്ചു വീട്ടിലും വൈകുന്നേരം കൂട്ടുകാരോട് കൂടി മിനുങ്ങാനും പോകും..


വേറെ പ്രസ്സിൽ ജോലിക്ക് പോകുന്ന അമ്മയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ മൂത്തമകനും കൊണ്ട് പോകുന്ന വീടിൻ്റെ ഉള്ളിലെ പ്രശ്നങ്ങൾ ആണ് സിനിമ.



അപ്പൂപ്പൻ ഇടക്കിടക്ക് കാശിക്കു  ഇറങ്ങി പോകുന്നതിനു എന്തിനാണ്  എന്ന് ഒരിക്കലും സിനിമ പറയാത്തത് പോരായ്മയായി തോന്നും..പിന്നീട് പോകുന്നതിനു കൃത്യമായ കാരണം ഉണ്ടു താനും.


ഒരു റോഡ് മൂവി ആയും കാണാം...തിരുവനന്തപുരത്ത് നിന്ന് ഈ ഫാമിലിയുടെ കാശിയാത്രയും അതിനിടയിൽ സംഭവിക്കുന്നതും കൂടി പറഞ്ഞു പോകുന്നത് രസകരമായി കണ്ടിരിക്കാം..


പ്ര.മോ.ദി.സം

No comments:

Post a Comment