മുൻപ് അന്യരാജ്യത്ത് നിന്നും വന്നവർ നമ്മേ ഭരിച്ച് മുടിച്ചിരുന്നൂ..അവർ നമ്മുടെ വിലപ്പെട്ട സാധനങ്ങൾ കടത്തുകയും നമ്മുടെ ജനങ്ങളെ അടിമകൾ ആക്കി നിർത്തുകയും ചെയ്തു.എതിർക്കുന്നവരെ ഉന്മൂലനം ചെയ്തു.
ഗോത്ര വർഗത്തിൻ്റെ എതിർപ്പിന് മുൻനിരയിൽ നിന്ന് അംഗാരഗൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അയാളുടെ കുലം നശിപ്പിക്കുകയും അയാളെ കൊല്ലുകയും ചെയ്തു..
വർഷങ്ങൾക്കിപ്പുറം അവർ താമസിച്ച ബംഗ്ലാവ് റിസോർട്ട് ആയപ്പോൾ പ്രേതബാധ ഉണ്ടാവുകയും ചിലരെ കാണാതെ പോവുകയും ചെയ്യുന്നു.
അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥൻ എത്തി അതിനു പിന്നിലെ കാരണങ്ങൾ കണ്ട് പിടിക്കുകയും പ്രേതം മുൻപ് കൊല്ലപ്പെട്ട
അംഗരംഗൻ്റെ ആണെന്നും മനസ്സിലാക്കൂന്നു.
ആർക്കോ വേണ്ടി എന്തിനോ വേണ്ടി എടുത്ത ഒരു
ലോജീക്കും ഇല്ലാത്ത സിനിമ..സത്യരാജ് ഒക്കെ എന്തിന് ഇതിന് തലവെച്ച് കൊടുത്തു എന്നതാണ് സിനിമയേക്കാൾ നമ്മൾ ചിന്തിക്കുക
പ്ര.മോ ദി.സം
No comments:
Post a Comment