Saturday, November 11, 2023

ബാന്ദ്ര




ഒരിക്കലും താരപദവി ലഭിക്കാൻ  വിദൂര സാധ്യത പോലും കൽപ്പിക്കാൻ തക്കതായ  ഒരു മേന്മയും ഇല്ലാത്ത ഒരാള് സ്വപ്രയത്നത്തിൽ ഒരു കാലത്ത് മലയാള സിനിമ അടക്കീ ഭരിക്കുന്നു.ഹിറ്റുകളിൽ നിന്നും ഹിറ്റുകളിലേക്ക് കുതിച്ചു ജനപ്രിയ നായകൻ ആകുന്നു.



പിന്നീട് എപ്പോഴോ സഞ്ചരിക്കുന്ന വഴിയിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടായ  ഒരു ആരോപണം അല്ലെങ്കിൽ സംഭവിച്ച ഒരു വലിയ പിഴവ് കൊണ്ട് അയാളെ ജലിയിലിൽ അടക്കുന്നൂ.. മലയാള സിനിമ അയാളെ തഴയുന്നൂ..എങ്കിലും ചാർത്തി കൊടുത്ത തെളിവുകൾ ഒന്നും അയാളെ കുറ്റവാളി എന്ന് മുദ്ര കുത്താത്തത് കൊണ്ട് അയാള് വീണ്ടും മലയാള സിനിമയിൽ അഭിവാജ്യഘടകം  ആകുന്നു.



മടക്കയാത്രയിൽ രാമലീല എന്നൊരു ഹിറ്റും കൊടുത്ത അരുൺ ഗോപി ഈ ചിത്രത്തിലൂടെ മറ്റൊരു ഹിറ്റ് കൂടി കൊടുത്തേക്കാം..തിയേറ്റർ റസ്പോൺസ് അതാണ് സൂചിപ്പിക്കുന്നത്.




ആരോപിതനായ "വേട്ടക്കാരൻ" എന്നും വില്ലൻ ആകുമെങ്കിലും ഇവിടെ എന്തോ ഇരയുടെ അടുത്തകാലത്ത് വന്ന നല്ലൊരു  സിനിമയേക്കാൾ വേട്ടക്കാരൻ്റെ സിനിമ ജനങ്ങൾ ആഘോഷിക്കുന്നു..



ബാന്ദ്ര ഒരു ആഘോഷം തന്നെയാണ്..പതിവ് കോമഡി ചിത്രങ്ങളിൽ നിന്നും റൺവേ പോലുള്ള ചിത്രങ്ങളിൽ ദിലീപ് കാണിച്ച മാറ്റം ഈ 

സിനിമയിലും കാണാം..ആല എന്ന കഥാപാത്രമായി ദിലീപ് നിറഞ്ഞാടുന്നൂ.. അതും വ്യത്യസ്ത ഗെറ്റപ്പിൽ..



പണ്ട് തൊണ്ണൂറുകളിൽ നമ്മുടെ ഒക്കെ ഇഷ്ടഭാജനമായ നടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പറയുന്ന കഥ അതിലേക്ക് എത്തുന്ന കാരണങ്ങളും അധോലോകവും  ബോളിവുഡ് മായുള്ള ബന്ധവും ചർച്ച ചെയ്യുന്നുണ്ട്..നടിയുടെ മരണത്തിൻ്റെ കാരണങ്ങൾ  സിനിമാറ്റിക് ആയി വികസിപ്പിച്ചത് ആണെങ്കിലും എവിടെയൊക്കെയോ യാഥാർത്ഥ്യങ്ങൾ ഉണ്ടെന്നു തോന്നിപ്പിക്കുന്നുണ്ട്. നടിയായി തമന്ന എത്തുന്നു.



വെറും ഒരടിപിടി ചിത്രമല്ല... നല്ലൊരു സ്റ്റണ്ട് വരുന്നത് പോലും മുക്കാൽ മണിക്കൂറിന് ഇപ്പുറമാണ് എന്ന് തോന്നുന്നു...കുടുംബ നായകൻ ആയതു കൊണ്ട് തന്നെ കുടുംബ ബന്ധങ്ങളുമായി കൂട്ടി ചേർത്താണ് കഥ പോകുന്നത്..ഗരുഡന് പിന്നാലെ  ഈ ചിത്രവും തിയേറ്റർ നിറക്കുന്നത് മലയാളത്തിന് ശുഭ സൂചകമാണ്.


പ്ര.മോ.ദി.സം


No comments:

Post a Comment