മലയാള സിനിമയിൽ കഥ ദാരിദ്ര്യം വളരെ അധികം ഉണ്ടെന്ന് ഇപ്പൊൾ ഉള്ള പല സിനിമകളും കാണുമ്പോൾ മനസ്സിലാക്കാം.പറയേണ്ട കഥയൊക്കെ പറഞ്ഞു കഴിഞ്ഞത് കൊണ്ട് മുൻപ് കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നും അത് പോലെ ലോക നിലവാരത്തിൽ സിനിമ എടുകുന്നവരുടെയും മറ്റും കഥകൾ. അടിച്ചു മാറ്റി ഇവിടെ സിനിമ വിജയിപ്പിച്ചിരുന്നു.
ഇപ്പൊൾ മലയാള സിനിമ കാണുന്നതിന് മുൻപേ ഇത്തരം സിനിമകൾ കാണുന്ന സമൂഹം ട്രെയ്‌ലർ കാണുമ്പോൾ തന്നെ ഇന്നെ സിനിമ അടിച്ചു മാറ്റിയത് എന്ന് മനസ്സിലാക്കുന്നത് കൊണ്ട് ചുരുക്കം ചിലർ മാത്രമേ ഈ പണിക്ക് ഇറങ്ങുന്നുള്ളൂ..അവർക്ക് മയ്‌കിംഗിൽ അതിസാമർത്ഥ്യം ഉള്ളത് കൊണ്ട് തന്നെ ഇവിടെ വിജയിപ്പിക്കുവാൻ പറ്റുന്നുണ്ട്.
ഇരുപത്തി രണ്ടു വർഷം മുൻപ് മരിച്ചു പോയ മമ്മി തൻ്റെ മകളുടെ കൂടെ ഇപ്പോഴും അദൃശ്യയായി കഴിയുന്ന ഒരു സിനിമയാണ് ഹലോ മമ്മി.മകളുടെ ഇഷ്ട്ടം നോക്കാതെ അവർക്ക് പിടിച്ചത് മാത്രം മകൾ ചെയ്യണം,വീട്ടിലെ സാധനങ്ങൾ മാറ്റാൻ പാടില്ല,ഫ്രിഡ്ജ് ഇരുപത് സെക്കൻ്റിൽ കൂടുതൽ തുറന്നിടുവാൻ പാടില്ല,വെള്ളവും ഭക്ഷണ സാധനവും തറയിൽ വീഴാൻ പാടില്ല അങ്ങിനെ സൈക്കോ ചിന്താഗതിയുള്ള ഒരു മമ്മി .
വിവാഹ ആലോചന വന്നപ്പോൾ പോകും സ്വന്തം മകളുടെ ഇഷ്ടവും അഭിപ്രായവും നോക്കാതെ തൻ്റെ ഇഷ്ടത്തിന് മകൾ നടക്കണം എന്ന് വാശി പിടിക്കുന്ന മമ്മി.
കൂടാതെ നല്ല നല്ല ആത്മാക്കളെ ബന്ധിച്ചു കൊണ്ടുപോയി അവർക്ക് വേണ്ടുന്ന തരത്തിൽ ഉപയോഗിക്കുന്ന മറ്റൊരു സംഘം. ഇവർ ഈ ആത്മാവിന് വേണ്ടി നാട്ടിലേക്ക് വരുന്നു.
ഇത്തരം ഒരു ചിത്രത്തെ കുറിച്ച് എന്തായിരിക്കും പ്രേക്ഷകൻ്റെ ആസ്വാദനം? ഇതൊക്കെ നല്ല ഹൊറർ മൂഡിൽ എടുത്തിരുന്നു എങ്കിൽ രസകരമായി തോന്നിയേനെ...എന്നാല് ഇത് അളിഞ്ഞ കോമഡിയുടെ പിൻബലത്തിൽ എടുത്താൽ എന്തായിരിക്കും പരിണിതഫലം? അത്രയേ ഉള്ളൂ ഇതും.
ദിലീപിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആണെന്ന് സംവിധായകൻ ശറഫുദീനോട് പറഞ്ഞത് പോലെ ഇടക്ക് ദിലീപായി മാറാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് എങ്കിലും ഒന്നും വർകൗട്ട് ആകുന്നില്ല. ദിലീപിൻ്റെ ടൈമിംഗ് കോമഡി പോലെ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെടുന്നത് കാണാം.
സഞ്ചോ ജോസഫ് എഴുതി വൈശാഖ് ഏലൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജഗദീഷ്,ജോണി ആൻ്റണി,ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ.
പ്ര.മോ.ദി.സം
No comments:
Post a Comment