ഈ സിനിമയെ കുറിച്ച് പലർക്കും വലിയ അറിവ് ഉണ്ടാവുകയില്ല.പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഇത്തരം ആരും അറിയാത്ത സിനിമകൾ ഒക്കെ എങ്ങിനെ കാണുന്നു എന്ന്...
സിംപിൾ.. ഓ ട്ടി ട്ടി പ്ലാറ്റ്ഫോമിൽ അംഗത്വം എടുത്താൽ നമുക്ക് അധിക ചിത്രങ്ങളും കാണാൻ കഴിയും.ആമസോൺ,ഡിസ്നി പോലെ പോപ്പുലർ ആയവർ എടുക്കാത്ത സിനിമകൾ സ്വീകരിച്ചു എടുക്കുന്ന കുറെ പ്ലാറ്റ്ഫോം ഉണ്ട്..ഇവിടെ ആണെങ്കിൽ ചാർജും കുറവായിരിക്കും നല്ല വ്യത്യസ്ത സിനിമകൾ കാണുവാനും പറ്റും...ചെറിയ സിനിമകൾ അധികവും ഇത്തരം ഫ്ലാറ്റ് ഫോമിൽ ആണ് വരിക..അതിൽ പല ഭാഷയിൽ നിന്നുള്ള ചെറിയ സിനിമകൾ കാണാം.
തലശ്ശേരി അടക്കം കടലിനെയും ബീച്ചിനെയും നല്ലവണ്ണം ഉപയോഗപ്പെടുത്തി എടുത്ത ഒരു കൊച്ചു സിനിമ.പുതുമുഖങ്ങൾ മാത്രം അഭിനയിച്ച ഈ കുഞ്ഞൻ ചിത്രത്തിന് കുറെ അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.
കടപ്പുറത്ത് താമസിക്കുന്ന പതിനാല്കാരൻ്റെ മനസ്സിൽ മുഴുവൻ മത്സ്യകന്യകയെ കുറിച്ചുള്ള ചിന്തകള് ആയിരുന്നു.എന്നെങ്കിലും മത്സ്യകന്യകയെ കണ്ട് മുട്ടുന്നത് അവൻ സ്വപ്നം കണ്ട് കൊണ്ടിരുന്നു.
തൊട്ടടുത്ത് വന്നു താമസിക്കുന്ന ചിത്രകാരൻ വരക്കുന്ന് മത്സ്യകന്യക അവനെ ആകർഷിച്ചു എങ്കിലും അതിലവൻ കണ്ടത് അവൻ്റെ സ്വപ്നത്തിലെ എന്ന പോലെ അയാളുടെ ഭാര്യയുടെ മുഖമായിരുന്നു.
ഒരിക്കൽ അയാള് പൂർത്തിയാക്കാത്ത ചിത്ര മടക്കം മറ്റു പലതും അവനു പൂർത്തിയാക്കേണ്ടി വരുമ്പോൾ അവൻ അച്ഛനാവുകയാണ്.
സ്ത്രീയുടെ ജന്മാഭിലാഷ്മായ മാതൃത്വം അനുഭവിക്കുമ്പോൾ അവൻ പിന്തള്ളപ്പെട്ടു പോകുന്നു എങ്കിലും അവൻ മത്സ്യകന്യകയെ തേടി വിദൂരതയിലേക്ക് പുറപെടുകയാണ്.
കാണുമ്പോൾ ചില കല്ലുകടി കളും ധാരാളം സംശയങ്ങളും തോന്നുമെങ്കിലും ഈ കൊച്ചുചിത്രം കണ്ടിരിക്കാം.
പ്ര.മോ.ദി.സം
No comments:
Post a Comment