അടുത്തകാലത്തായി ചിലരുടെ സിനിമ ഇറങ്ങുമ്പോൾ ഭയങ്കര തള്ളിമറിക്കൽ ആണ്.. ചില രുടേത് നെഗറ്റീവ് അഭിപ്രായം കൊണ്ടും ഇത്തരക്കാർ നശിപ്പിക്കും.ഓരോരുത്തരുടെ ആസ്വാദനം വ്യത്യസ്തമായിരിക്കും... അതിനനുസരിച്ച് അഭിപ്രായം വന്നേക്കാം..പക്ഷേ ചിലർ ഇതിലൂടെ കൊള്ളാത്ത സിനിമയെ പൊക്കി കൊണ്ടുവരാനും മോശം സിനിമയെ നശിപ്പിക്കാനും ശ്രമിക്കുന്നു.ഇത് അടുത്തകാലത്ത് നടക്കുന്ന ഒരു തരം "ആചാരമാണ്"
ജോജുവിന് "പണി" കൊടുത്തവനെ ഫോൺ ചെയ്തത് കൊണ്ടാണ് ജോജുവിനു വീണ്ടും "പണി" കിട്ടിയത്.അല്ലെങ്കിൽ അധികം ആരും അറിയാതെ പോകുമായിരുന്ന വിമർശനം ഒരുവിധം ആൾക്കാർ അറിഞ്ഞൂ ജോജുവിന് എതിരെ പ്രതികരിച്ചു തുടങ്ങി.കാണാൻ കൊള്ളാവുന്ന ചിത്രമായി തന്നെയാണ് ജോജു "പണി" ഉണ്ടാക്കിയത്.പക്ഷേ കൈവിട്ടുപോയി എന്ന് പറയാം.
ലക്കി ഭാസ്കർലേക്ക് വരാം.ദുൽഖറിൻ്റെ തിരിച്ചു വരവ് എന്നൊക്കെ അടിച്ചു വിടുന്നത് കണ്ടൂ..അതിനു ദുൽഖർ ഔട്ട് ആയിപ്പോയ നടൻ ഒന്നുമല്ല..അദ്ദേഹം ഇവിടെ തന്നെ ഉണ്ടായിരുന്നു.ചില ശാരീരിക അസ്വസ്ഥതകൾ കൊണ്ട് മറ്റു ചില കാരണങ്ങൾ കൊണ്ട് ചിത്രം ഷൂട്ടിംഗ് നീണ്ടു.സാധാരണ പോലെ ദുൽഖർ തൻ്റെ ഭാഗം ക്ലീൻ ആയി കൊണ്ടുപോയിട്ടുണ്ട്.. ഈ ചിത്രത്തിൽ ഏറെകുറെ ഒറ്റ്യ്ക്ക് തോളിലേറ്റി തന്നെ അദ്ദേഹം മികച്ചു നിൽക്കുന്നു.
തൊണ്ണൂറുകളിൽ ഇന്ത്യയിൽ നടന്ന ഓഹരി കുംഭകോണം വിഷയമാക്കി എടുത്ത ചിത്രത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരൻ ബാങ്ക് ജീവനക്കാരനായി ദുൽഖർ തകർത്തിട്ടുണ്ട്.
താൻ പ്രതീക്ഷിച്ചത് ഒക്കെ അസ്തമിച്ചു പോകുമ്പോൾ അഴിമതിയിലേക്ക് മുങ്ങിത്താഴുന്ന അയാളെ നേരെയാക്കുവാൻ കുടുംബം ശ്രമിച്ചിട്ടും മുഴുവനായി സാധിക്കുന്നില്ല. സിബിഐ അന്വേഷണം ,മറ്റു നൂലാമാലകൾ ഒക്കെ വന്നപ്പോൾ അയാള് ഇങ്ങിനെയൊക്കെ അതിനെ ചെറുക്കുന്നു എന്നോ ക്കെയുള്ള അയാളുടെ കഥ അയാള് തന്നെ നമ്മളോട് പറയുന്നതാണ് സിനിമ.
ബാങ്കും കോർപറേറ്റും മറ്റും കൂട്ടുനിന്നു കോടികൾ വെട്ടിച്ച് ഹർഷദ് മേത്ത എന്ന ഓഹരി വിപണിക്കാരനെ കോടിപതി ആകുമ്പോൾ അതിൻ്റെ ബലിയാടായി മാറിപോകുന്ന കുറെയേറെ ഉദ്യോഗസ്ഥരുടെ കഥകൂടി ചിത്രം പറയുന്നു..ചിലർ പണത്തിനു വേണ്ടിയും ചിലർ നിലനില്പിന് വേണ്ടിയും..ചിലർ അറിയാതെ അതിലേക്ക് വീണും...
ഇത് രണ്ടിനും വേണ്ടി ഭാസ്കർ കളിക്കുന്ന കളിയാണ് ലക്കി ഭാസ്കർ..ഇത് സമൂഹത്തിൽ തെറ്റായ കുറെ സന്ദേശങ്ങൾ നൽകുന്നു എങ്കിലും ഭാസ്കർ എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെ മുൻപ് സംഭവിച്ച സ്കാം വിവരിക്കുകയാണ് വെങ്കി അറ്റ്ലൂരി എന്ന സംവിധായകൻ.
പ്ര.മോ.ദി.സം
No comments:
Post a Comment