മുൻപേ പറഞ്ഞിട്ടുണ്ട്..ചില സിനിമകളുടെ പേര് എന്ന് പറയുന്നത് ഓഡിയൻസിനെ കൺഫ്യൂഷൻ ആക്കും..അവർ പേര് വെച്ച് സിനിമ അത്തരത്തിൽ ഉള്ളതാണ് എന്നു ചിന്തിച്ചു ചിലപ്പോൾ വിട്ടുകളയും.
"കർണ കാഡോര" എന്നോ മറ്റോ തുടങ്ങുന്ന ബേസിൽ ജോസഫ് ചിത്രം ഗുരുവായൂർ അമ്പലനടയിൽ,നുണക്കുഴി എന്നീ ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി വ്യത്യസ്ത നിറഞ്ഞതും ഫാമിലിയെ ആകർഷിക്കുന്ന അത്യുഗ്രൻ തീമും ആയി വന്ന് പേര് കൊണ്ട് മാത്രം ആൾക്കാരെ ആകർഷിക്കുവാൻ കഴിയാതെ പോയ സിനിമ ആണെന്ന് പറയാം.
പരാക്രമം എന്ന പേര് ആയിരുന്നില്ല എങ്കിൽ ഈ ചിത്രം കുറച്ചുകൂടി കുടുംബ പ്രേക്ഷകർ കാണുമായിരുന്നു എന്നാണ് തോന്നുന്നത്.
ഈ അടുത്ത കാലത്ത് തിയേറ്ററിൽ വലിയ നിലയിൽ ആളുകളെ ആകർഷിച്ച വാഴ എന്ന ചിത്രത്തിലെ മിക്കവാറും എല്ലാവരും ദേവ് മോഹൻ എന്ന നടനുമായി ചേർന്ന് അത്യാവശ്യം നല്ല ഒരു ചിത്രം തന്നെയാണ് സമ്മാനിച്ചത്.
കാമ്പസിലെ പ്രണയവും ,സുഹൃത്ത് ബന്ധങ്ങളും, കുടുംബ അറ്റാച്ച്മെൻ്റ് ഒക്കെ വൃത്തിയായി പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് അർജുൻ രമേശ് ആണ്.
പ്ര.മോ.ദി.സം
No comments:
Post a Comment