ഞങ്ങൾക്ക് റൊമാൻസ് ആണ് ജോലി എന്ന് അർഥം വരുന്ന ഈ ചിത്രം അശോക് ശെൽവൻ എന്ന നടൻ കാണിച്ച അബദ്ധം ആയി മാത്രമേ കരുതാൻ പറ്റുകയുള്ളൂ.
വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സമർത്ഥനായ അശോക് വളർന്ന് വരുന്ന യുവ നടനാണ്.അടുത്തകാലത്ത് വന്ന് ചിത്രങ്ങൾ ഒക്കെ സാമാന്യം ഭേദപ്പെട്ട ചിത്രങ്ങൾ തന്നെയായിരുന്നു.ശിവ കാർത്തികേയനെ പോലെ അടിവെച്ചു അടിവെച്ച് കയറി കൊണ്ടിരിക്കുന്ന അവസരത്തിൽ ഈ ചിത്രം വേണമോ എന്ന് അദ്ദേഹം ഒന്ന് ചിന്തിച്ചിരിക്കണം.
ചിലപ്പോൾ ഇത് മുൻപേ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു പാതി വഴി നിന്ന് പോയി നടൻ്റെ ഇപ്പോഴത്തെ ജനപ്രീതി കണ്ട് പൊടിതട്ടിയെടുത്തത് ആകാം. ഐ അം കാതലൻ എന്ന നസ്ലിൻ ചിത്രം പ്രേമലുവിൻ്റെ വിജയം കണ്ട് പൂർത്ഥികരിച്ചപ്പോൾ ഉണ്ടായ വിധി കണ്ടില്ലേ..അത് തന്നെയാണ് ഈ സിനിമക്ക് സംഭവിക്കുക.തുടക്കത്തിലേ പുല്ളിൽ കലക്ഷൻ കിട്ടിയാൽ രക്ഷപ്പെടും.
സാധാരണ ഒരു പ്രണയകഥ, കാമുകിയെ വളച്ച് ഒപ്പിക്കുന്നത്തിലുള്ള സാഹസം, ചില. കളവ് പറയുക, അതിൻ്റെ പേരില്‍ ആൾമാറാട്ടം , പിടിക്കപ്പെടുമ്പോൾ പിരിയൽ, പുതിയ പദ്ധതിയിൽ വീണ്ടും കൂടി ചേരൽ അങ്ങിനെ പല ഭാഷകളിൽ പലരും എടുത്തു അലക്കിയ സബ്ജക്ട് തന്നെയാണ് ഈ സിനിമയുടെതും.
അസിസ്റ്റൻ്റ് സിനിമ സംവിധായകന് നഴ്സിനോട് തോന്നുന്ന പ്രണയവും അത് നിലനിര്‍ത്താന്‍ ഉള്ള അദ്ദേഹവിൻ്റെ സാഹസങ്ങളും ഒക്കെയാണ് രണ്ടു മണിക്കൂർ കൊണ്ട് പറയുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment