Thursday, November 14, 2024

കടസി ഉലക പോർ

 

രണ്ടു ലോക മഹായുദ്ധം അനുഭവിച്ച ഭൂമിക്ക് ഇനി ഒരു ലോകയുദ്ധം താങ്ങാൻ ഉള്ള ശക്തി ഉണ്ടോ എന്നുള്ള കാര്യം ചിന്തിക്കേണ്ടതാണ്.ഇപ്പൊൾ തന്നെ പല രാജ്യങ്ങൾ തമ്മിൽ സ്പർദ്ധ നടക്കുന്നുണ്ട് ചിലത് തമ്മിൽ ഏറ്റുമുട്ടുന്നുമുണ്ട്.



ഇതിൽ മറ്റു രാജ്യങ്ങൾ പക്ഷം ചേർന്നാൽ അത് ലോകയുദ്ധം ആകുവാൻ സാധ്യത കൂടുതലാണ്.അത് ഭൂമിയുടെ നാശത്തിന് ആയിരിക്കും കാരണമാവുക.അത് കൊണ്ടുതന്നെ ഭാരതം അടക്കം പല രാജ്യങ്ങളും ഇപ്പൊൾ നടന്നുവരുന്ന ആക്രമങ്ങളെ ഇല്ലാതാക്കുവാൻ പ്രയത്നിക്കുന്നു.യുദ്ധം ചെയ്തു തകർന്നവർ അത് പതിയെ ഉപേക്ഷിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.



ഹിപ് ഹോപ്പ് തമിഴ എന്ന സകല കലയും കൊണ്ട് തമിഴിൽ അടുത്തകാലത്ത് ഉദയം ചെയ്ത നടൻ കഥ,തിരക്കഥ,സംഭാഷണം,സംഗീതം,സംവിധാനം,നടനം ഒക്കെ ചെയ്ത ചിത്രം പറയുന്നത് വർഷങ്ങൾക്ക് അപ്പുറത്തുള്ള കഥയാണ്.


റിപ്പബ്ലിക് എന്ന പേരിൽ ചൈനയുടെയും മറ്റു സമാന രാജ്യങ്ങളുടെയും നേതൃ ത്ത ഉണ്ടാകുന്ന മുന്നണിയിൽ കൂടെ ചേർന്ന് പ്രവർത്തിക്കുവാൻ ഇന്ത്യ തയ്യാറാകുന്നില്ല

അതുകൊണ്ട് ചില ശക്തികളെ ഇവിടെ നിന്ന് അടർത്തി ഇന്ത്യയിൽ പ്രശ്നം ഉണ്ടാക്കുവാൻ ശ്രമിക്കുന്നു.അതിൽ നിന്നും രക്ഷപെട്ട ചിലർ ചേർന്ന് ശത്രുക്കളെ ഒതുക്കുവാൻ ശ്രമിക്കുന്നതാണ് സിനിമ.

ചിന്തകള് നന്നായിട്ടുണ്ട് എങ്കിൽ കൂടി അത് അഭ്രപാളിയിൽ പകർത്തുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങള് വിട്ടു പോകുന്നത് കൊണ്ട് തന്നെ സിനിമ നമുക്ക് രസകരമായി കണ്ട് തീർക്കുവാൻ പറ്റില്ല.

വലിയ ഒരു ശക്തിക്ക് നേരെ ബുദ്ധി കൊണ്ടാണെങ്കിൽ പോലും എതിരായി വരുന്ന കൂട്ടം അവരുടെ അത്രക്ക് ശക്തിയും മറ്റും ഉണ്ടെന്ന് ബോധ്യപ്പെടുത്തുവാനും അണിയറക്കാർ ശ്രമിക്കുന്നില്ല.മൊത്തത്തിൽ സിനിമ തുടങ്ങുന്നത് നല്ല രീതിയിൽ ആണെങ്കിൽ പോലും പിന്നീട് അതെ ഗ്രാഫിൽ കൊണ്ടുപോകുവാൻ കഴിഞ്ഞിട്ടില്ല.


പ്ര.മോ.ദി.സം


No comments:

Post a Comment