Sunday, November 24, 2024

നിറൻഗൾ മൂണ്ട്റ്

 

കാർത്തിക് നരേൻ എന്ന യുവസംവിധായകൻ രണ്ടായിരത്തി പതിനാറിൽ ധൃൂവങ്ങൾ പതിനാറ് എന്നൊരു ത്രില്ലർ ചിത്രം സമ്മാനിച്ചു തമിഴു സിനിമ മേഖലയെ ഞെട്ടിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് പേര് നിലനിർത്താൻ പറ്റിയില്ല എങ്കിലും ചിത്രങ്ങൾ ഒക്കെ വ്യത്യസ്തം ആയിരുന്നു.



ഇത് അദ്ദേഹത്തിൻ്റെ നാലാമത്തെ മറ്റോ ചിത്രമാണ്.അഥർവ,റഹ്മാന്,ശരത് കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.ജാക്സ് ബിജോയ് ആണ് സംഗീതം.




തൻ്റെ അദ്ധ്യാപകൻ്റെ മകളും  പ്രണയിനിയുമായ കുട്ടിയെ രാവിലെ മുതൽ കാണാതെ യാകുമ്പോൾ സുഹൃത്തുക്കളും ഒന്നിച്ചു അവളെ തേടി പുറപ്പെടുകയാണ് വിദ്യാർത്ഥിയായ കാമുകൻ.



ഇന്നലെ രാത്രിവരെ വീട്ടിൽ ഉണ്ടായിരുന്ന മകൾ രാവിലെ ട്യൂഷന് പോയി എന്ന് വിശ്വസിക്കുന്ന അച്ഛൻ അവള് കോളേജിൽ വരാതായപ്പോൾ പോലീസിൽ പരാതിപ്പെടുന്നു.



അതിനിടയിൽ തൻ്റെ ജീവിതഭിലാഷമായ സംവിധായകൻ പദവിയിൽ എത്തുവാൻ കഷ്ടപ്പെട്ട് എഴുതിയ സ്‌കൃപ്‌റ്റ് മോ ഷ്ടിക്കപ്പെടുമ്പോൾ അയാളും കൂട്ടുകാരും അത് തേടി ഇറങ്ങുകയാണ്.



ഈ മൂന്നു അന്വേഷങ്ങളും വഴിയിൽ കൂട്ടി മുട്ടുകയും ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പറയുകയും ചെയ്യുകയാണ് ചിത്രം.



അധ്യാപകനായ അച്ഛനായി റഹ്മാന്  തമിഴിലെ പോലീസ് വേഷങ്ങളിൽ നിന്ന് ഒരു മോചനം കിട്ടിയിട്ടുണ്ട്.മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന കോളേജ് അധ്യാപകനായി അദ്ദേഹം തിളങ്ങി.



കറപ്റ്റു പോലീസ് ഓഫീസർ ആണെങ്കിലും നല്ലൊരു അച്ഛൻ ആണെന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ പറ്റാത്ത മകനെ വെളിപ്പെടുത്തി കൊടുക്കുവാൻ ശരത് കുമാറിന് കഴിഞ്ഞു.



സിനിമാ മോഹവുമായി നടക്കുമ്പോൾ പല സ്ഥലത്ത് നിന്നും കിട്ടുന്ന അവഗണകൾ ഉൾകൊള്ളുന്ന കഥാപാത്രമായി അധർവയും തിളങ്ങി.


പ്ര.മോ.ദി.സം


No comments:

Post a Comment