നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാള് ഒരു കാരണവും കൂടാതെ നമ്മിൽ നിന്നും അകന്നു പോകുന്നത് നമ്മൾക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല..
അത് കൊണ്ട് തന്നെ നമ്മൾ ഏതുവിധേനയും ഈ അകൽച്ച ഇല്ലാതാക്കുവാൻ മാക്‌സിമം ശ്രമിക്കും എങ്കിലും വാശിയുടെയും മറ്റു ചില ഈഗോയും അവരുടെ മനസ്സിൽ നിലനിൽക്കുമ്പോൾ ഒരുവിധത്തിലുള്ള കോംപ്രോ മയ്‌സും അസാധ്യമായിമാറും.
പിന്നെ നമ്മളിൽ കൂടി ഉടലെടുക്കുന്ന വെറുപ്പും ദേഷ്യവും വൈരാഗ്യവും ഒക്കെ അവർക്ക് ഏതു വിധേനയും പണി കൊടുക്കുന്നതിനെ കുറിച്ച് ചിന്തിപ്പിക്കും..
മുൻപ് ഷൂട്ട് തുടങ്ങി പല കാരണങ്ങൾ കൊണ്ട് വൈകിപോയ ചിത്രം ,"പ്രേമലൂ"എന്ന ചിത്രത്തിൻ്റെ അഭൂതപൂർവമായ വിജയം കൊണ്ട് വീണ്ടും ഷൂട്ട് ചെയ്തു പുറത്തിറക്കിയതാണ് ഇത് എന്നൊക്കെ പാണന്മാർ പറഞ്ഞു നടക്കുന്നു എങ്കിലും പുതുമയൊന്നും നഷ്ടപ്പെട്ടു എന്ന് തോന്നാത്ത വിധത്തിൽ ഒരുക്കിയെടുക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഗിരീഷ് നസ്‌ലിൻ കൂട്ടുകെട്ട് വീണ്ടും നല്ലൊരു രസകരമായ ചിത്രവുമായി വന്നിരിക്കുകയാണ്. ഒരു ഹാക്കരുടെ റോളിൽ പതിവുപോലെ നസ്ലിൻ തൻ്റെ റോള് മികച്ചതാക്കിയിട്ടുണ്ട്.അനിഷ്മ,സജിൻ,ലിജി മോൾ,വിനീത് വാസുദേവൻ എന്നിവരാണ് മറ്റ് താരങ്ങൾ.അമിത പ്രതീക്ഷയൊന്നും ഇല്ലാതെ പോയാൽ ആസ്വദിക്കുവാൻ പറ്റുന്ന ചിത്രം തന്നെയാണ്.
പ്ര.മോ.ദി.സം.
No comments:
Post a Comment