ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട് പോയത് കൊണ്ട് തന്നെ കൊച്ചിന് തൻ്റെ ഒന്നിച്ചു എപ്പോഴും അമ്മയുണ്ട് എന്നൊരു തോന്നൽ അവളുടെ മാനസിക നില തകരാറിൽ ആക്കുന്നു.എപ്പോഴും ഏകാന്തത ഇഷ്ടപെടുന്ന് അവള് പലപ്പോഴും അമ്മയുടെ സാന്നിധ്യം ഉണ്ട് എന്ന് കരുതി ഒറ്റ്റയ്ക്ക് സംസാരിക്കുന്നു.
രണ്ടാനമ്മ എപ്പോഴും ദേഷ്യപ്പെടുന്നത് കൊണ്ട് അവരെ ശത്രുവായി കാണുന്ന രഞ്ജിത ഹോസ്റ്റലിൽ കഴിഞ്ഞു വിദ്യാഭ്യാസം ചെയ്യുന്നു. ഒരിക്കൽ എല്ലാവരെയും ഉപേക്ഷിച്ച് കാമുകൻ്റെ കൂടെ ബോംബയിലേക്ക് പോകുന്നു.അവിടെ വെച്ച് വിവാഹിതരായി കുടുംബജീവിതം നയിക്കുന്നു.
ഒരു കുഞ്ഞു ഉണ്ടായി കഴിഞ്ഞപ്പോൾ ഭർത്താവ് ബോംബെ സ്റ്റൈലിൽ ജീവിതം ആരംഭിച്ചു തന്നെ വഞ്ചിക്കുകയാണ് എന്നു മനസ്സിലാക്കിയ അവള് കുഞ്ഞിനെയും കൊണ്ട് നാട്ടിൽ തിരിച്ചെത്തുന്നു.കുഞ്ഞിനെ വളർത്തുവാൻ ജോലിക്ക് ശ്രമിക്കുന്നു.
ഒന്നിച്ചുള്ള കുഞ്ഞു തൻ്റേത് അല്ലെന്നു ഭർത്താവിൽ നിന്നും മനസ്സിലാക്കിയ അവള് കുഞ്ഞിൻ്റെ സ്വന്തം അച്ഛൻ പിന്തുരുന്നു എന്നറിഞ്ഞു കുഞ്ഞിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ തീരുമാനിക്കുന്നു.
കൊലയാളിയായ അവളൂടെ കുഞ്ഞിൻ്റെ അച്ഛൻ രണ്ടുവർഷം മുൻപ് ഒരപകടത്തിൽ കൊല്ലപ്പെട്ടു എന്ന് പോലീസ് രേഖയിൽ ഉണ്ടായിട്ടും അയാള് പിന്തുരുന്നതായി അവള് പറയുമ്പോൾ അവളുടെ പഴയ രോഗം തിരിച്ചു വന്നതെന്ന് കൂടെയുള്ളവർ വിശ്വസിക്കുന്നു.
ഒരമ്മ നമ്മുടെ ജീവിതത്തിൽ എങ്ങിനെയൊക്കെ സ്വാധീനം ചെലുത്തും എന്ന് പറയുകയാണ് ഈ തെലുഗു മൊഴിമാറ്റ സിനിമ.പണത്തിനു വേണ്ടി സ്വന്തം കുടുംബവും എന്തിന് സ്വന്തം മകളെ പോലും വിൽക്കുന്ന മനുഷ്യരുടെ കാര്യവും ചിത്രം പറയുന്നുണ്ട്.
വരലക്ഷ്മി ശരത്കുമാർ മുഖ്യവേഷത്തിൽ എത്തുന്ന സിനിമയില് ഗോപി, സുനൈന,ഗണേഷ്, കേശവ്,രാഘവ് എന്നിവർ അഭിനയിക്കുന്നു.അനിൽ കാട്സ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ സംഗീതം ഗോപീസുന്ദർ.
പ്ര.മോ.ദി.സം
No comments:
Post a Comment