Wednesday, November 6, 2024

അമരൻ

 

മേജർ മുകുന്ദ് എന്ന മരണാനന്തര പരംവീർചക്ര കിട്ടിയ ഭാരതത്തിൻ്റെ പട്ടാളക്കാരൻ്റെ ജീവിതകഥ അല്പസ്വല്പം സിനിമാറ്റിക് ചേർത്ത് രാജ്കുമാർ പെ രിയസ്വാമി ശിവകാർത്തികനെയും സായി പല്ലവിയെയും പ്രധാന കഥാപാത്രമായി അവതരിപ്പിച്ച ചിത്രമാണ് അമരൻ. നിർമാണം കമലഹാസൻ കൂടി ഉൾപ്പെട്ട കമ്പനിയും..



ചെറുപ്പം മുതലേ മുത്തച്ഛനും   അമ്മാമൻന്മാരും രാജ്യത്തിൻ്റെ സൈന്യത്തിന് വേണ്ടി സേവനം ചെയ്യുന്നത് കണ്ട് അതുപോലെ നാടിന് വേണ്ടി സേവനം അനുഷ്ഠിക്കണം എന്ന് തീരുമാനിച്ച മുകുന്ദ് അമ്മയുടെ ചെറിയ എതിർപ്പിനെ അവഗണിച്ച് പട്ടാളത്തിൽ ചേർന്നു , തൻ്റെ നേതൃപാടവം കൊണ്ടും അപാര കഴിവുക്കൊണ്ട്  വലിയ വലിയ ഓപ്പറെഷൻ കഴിവ് തെളിയിച്ചു മേജർ  പദവിയിൽ വരെ എത്തിനില്കുന്നു.


കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടത്തിലായ   പെൺകുട്ടിയെ ജീവിതസഖിയാക്കി മാറ്റുവാനും പട്ടാളകാരൻ എന്ന ലേബൽ വിവാഹത്തിന്  തടസ്സമായി എങ്കിലും അതൊക്കെ മറികടന്നു കുടുംബത്തിൽ കാര്യങ്ങളും മറ്റും ഭംഗിയായി അവതരിപ്പിച്ചു കുടുംബ ജീവിതവും ജോലിയും നല്ല രീതിയിൽ  മുന്നോട്ട് പോകുന്നു.


കാശ്മീരിൽ ഒരു ഇലക്ഷൻ സമയത്ത് പോളിംഗ് ഓഫീസറെ വരെ കൊന്നു കളഞ്ഞ ഭീകര സംഘത്തെ നേരിടാൻ പോകുന്ന മുകുന്ദ് അവരെയൊക്കെ കീഴ്പ്പെടുത്തി ഭാരത നാടിൻ്റെ അഭിമാനമാകുന്നു.ഇതൊക്കെ നമ്മൾ പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞ വിശേഷങ്ങൾ...അത് സിനിമക്കു വേണ്ടി സിനിമാറ്റിക് രൂപത്തിലേക്ക് മാറ്റിയിരിക്കുന്നു.


ഇതുപോലെ അനേകം ചിത്രങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഒക്കെ നാം പല ആവർത്തി കണ്ട് കഴിഞ്ഞതാണ് . മേജർ രവി തന്നെ ഈ വിഷയത്തിൽ മൂന്നാല് സിനിമകൾ മലയാളത്തിൽ തന്നെ എടുത്തിട്ടുണ്ട് ..ഹിന്ദിയിൽ ആണെങ്കിൽ വർഷം തോറും പലരും ഇതുപോലെ "ദേശഭക്തി" ചിത്രങ്ങൾ എടുത്തിട്ടുണ്ട്.

എന്നിട്ടും ഈ ചിത്രം മൂന്നു ദിവസം കൊണ്ട് നൂറു കോടി കലക്ട്സ് ചെയ്തു ദീപാവലി വിന്നർ ആയിരിക്കുന്നു..ഒന്നാമത് ഹിന്ദിയിൽ അധികം താൽപര്യം ഇല്ലാത്ത അത് ബഹിഷ്‌കരിക്കാൻ   ആഹ്വാനം ചെയ്യുന്ന  തമിഴർക്ക് തങ്ങളുടെ നാട്ടിലെ ആളിനെ വീരശൂർ ആയി ചിത്രീകരിച്ച  ഈ പട്ടാള കഥ എന്തോ പുതുമായുള്ളതായി അനുഭവപ്പെട്ടു..കുടുംബ ബന്ധങ്ങളുമായി ഇഴുകി ചേർന്ന് കുറെ സെൻ്റിയൊക്കെ കുത്തിതിരുകി അതിമനോഹരമായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നത് മറ്റൊരു കാരണം. 

കൂടാതെ വലിയ താരങ്ങളുടെ ഗോട്ടും ഇന്ത്യനും വെട്ടയ്യാനും ഒക്കെ കണ്ട് കാശുപോയ തമിഴർക്ക് ആശ്വാസം നൽകാൻ ചിത്രത്തിന് കഴിഞ്ഞിട്ടുമുണ്ട്.

പ്ര.മോ.ദി .സം

No comments:

Post a Comment