Wednesday, November 27, 2024

 

"ക"എന്നാല് മരണവുമായി ബന്ധപ്പെട്ട് കാലൻ എന്നോ ആത്മാവ് എന്നൊക്കെ അർഥം കാണുന്നു. കലികാലത്തിനു "ക" എന്ന് പറയും എന്നും അഭിപ്രായം ഉണ്ട്.എന്നാല് സിനിമ കണ്ട് കഴിഞ്ഞാൽ എന്താണ് ഇതിൻ്റെ ശരിയായ അർത്ഥം എന്ന് മനസ്സിലാകും.





മൂന്നുമണി കഴിഞ്ഞാൽ സൂര്യൻ അസ്തമിക്കുന്ന നാട്ടിൽ അനാഥനായ അയാള് പോസ്റ്റ് മാനായി എത്തുന്നു.ചെറുപ്പം മുതൽ മറ്റുള്ളവരുടെ  കത്തുകൾ എടുത്തു വായിക്കുന്നത് ഹോബിയാക്കിയ അയാൾക്ക് അത്തരം ഒരു കത്ത് വായിച്ചതിലൂടെ വലിയൊരു പാപം ചെയ്തു അനാഥ്ലയം വിടേണ്ടി വരുന്നു.



പുതിയ നാട്ടിൽ അയാളുടെ അതെ സ്വഭാവം പിന്തുടരേണ്ട സാഹചര്യം ഉണ്ടാകുന്നു.പോസ്റ്റ്മാൻ ആയതു കൊണ്ട് തന്നെ അവിടുത്തെ നിരവധി കത്തുകൾ വായിക്കുവാൻ ഉള്ള  അവസരങ്ങൾ കിട്ടുന്നു.




അധിക രാത്രിയിലും അവിടെ ഉള്ള വീടുകളിൽ നിന്നും പെൺകുട്ടികൾ നഷ്ടപ്പെടുന്നത് ഗ്രാമവാസികൾക്ക് പേടി സ്വപനമാകുന്നു. തൻ്റെ പോസ്റ്റ് മാഷുടെ മകളെ കടത്താൻ ശ്രമിക്കുമ്പോൾ അയാൾക്ക് കത്തുകൾ വഴി വിവരം ലഭിക്കുന്നത് കൊണ്ട് അവരുടെ ശ്രമം പരാജപ്പെടുത്തുവാൻ അയാൾക്ക് കഴിയുന്നു.


അങ്ങിനെയുള്ള   വായനക്കിടയിൽ ഒരു കത്തിൽ നിന്നും ചില കൊലപാതകങ്ങൾ ഈ നാട്ടിൽ  നടക്കുന്നു എന്നു മനസ്സിലാക്കിയ അയാള് ആ കൊലപാതക ശ്രമത്തെ പരാജപ്പെടുത്തുവാൻ വേണ്ടി പുറപ്പെടുന്നു.



അയാളുടെ ഇത്തരം വായനകൾ കൊണ്ട് അയാള് നാട്ടിലെ  പലതരം ക്രൈംമുകളിൽ ഭാഗവാക്ക് ആകുന്നതും എതിരാളികൾക്ക് ഇയാള് പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് 

 അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നതുമാണ് "ക"




ചില സിനിമകളുടെ കഥയൂം മറ്റും പറഞ്ഞു കഴിഞ്ഞത് ആണെങ്കിൽ കൂടി അത് അവതരിപ്പിക്കുന്ന രീതി നമ്മളെ പിടിച്ചിരുത്തും..ഈ സിനിമയും കഥ പറയുന്നത് വ്യതസ്ത രീതിയിൽ ആണ്.തുടക്കത്തിൽ ചെറിയ കല്ല്കടിയായി തോന്നും എങ്കിലും പിന്നീട് അത് നമ്മളെ പിടിച്ചിരിുത്തും.


ഇത്തരം ഒരു അവതരണ രീതി എന്തിനാണ് എന്ന് നമുക്ക് ക്ലൈമാക്സിൽ മാത്രമേ മനസ്സിലാക്കുവാൻ പറ്റൂ..അത് ചിലപ്പോൾ ഇതുവരെ സിനിമയിൽ തന്നെ ആരും ചിന്തിക്കാത്ത തലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കിരൺ, തൻവി രാം,നയൻ സരിഗ,അച്ചുത് കുമാർ,കിംഗ്സ്ലി എന്നിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത്,സന്ദീപ് ബ്രദേഴ്സ് ആണ്.


പ്ര.മോ.ദി.സം



No comments:

Post a Comment