കുറെയേറെ പുതുമുഖങ്ങൾ ഉണ്ടാകുന്ന ഒരു ചിത്രം വല്യ പരസ്യം ഒന്നും ഇല്ലാതെ ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടണം എങ്കിൽ ചിത്രത്തിൽ ആകർഷിക്കുവാൻ പറ്റുന്ന വല്ലതും ഉണ്ടാകണം.അത് നടനോ നടിയോ സംവിധായകനോ തിരകഥാകാരനോ മുൻപ് ഏതെങ്കിലും വിധത്തിൽ ഉണ്ടാക്കിയ "പേര്" കൊണ്ടാവാം.പ്രവർത്തി കൊണ്ടായിരിക്കണം.
അല്ലെങ്കിൽ പ്രേക്ഷകനെ കുരുക്കിലാക്കി ത്രില്ലിംഗ് നൽകുന്ന കഥയോ സംഭവങ്ങൾ ഒക്കെ കൊണ്ട് അവനെ എത്രയും സമയം എൻ ഗേജ് ആക്കുവാൻ പറ്റുമോ എത്ര സമയം പിരിമുറു ക്കത്തോടെ അവനെ എൻ്റർട യിൻ ചെയ്യാൻ പററണം.
ഇതൊന്നും ഇല്ലാതെ പലതവണ പറഞ്ഞ കഥ അതെ പാറ്റേണിൽ നമ്മുടെ മുൻപിൽ കൊണ്ടുവന്നാൽ നമുക്കത് കുരുക്കായി മാറും. ഒരു കൊലപാതകവും അതിന് ശേഷം ഉണ്ടാകുന്ന കേസന്വേഷണവും ഒക്കെ പതിവ് രീതിയിൽ പറഞ്ഞു പോകുന്ന ചിത്രം സമയം മിനക്കേടുവാൻ ഉണ്ടെങ്കിൽ തലവെച്ച് കൊടുക്കാം എന്നു മാത്രം.
ഒരേ രാത്രിയിൽ കൊല്ലപ്പെടുന്ന ഭാര്യയും ഭർത്താവും..ഒരാള് സ്വന്തം ഫ്ലാറ്റിൽ വെച്ചും മറ്റൊരാൾ അനാഥ ശവമായി വഴിയരികിൽ...ഇതേ കുറിച്ച് അന്വേഷിക്കാൻ പോലീസ് ഫ്ലാറ്റിൽ എത്തുന്നു.ഇവരുമായി ബന്ധമുള്ള പലരെയും ചോദ്യം ചെയ്യുന്നു..ചില ലീഡ് കിട്ടുന്നു...അങ്ങിനെ അങ്ങിനെ..കേസ് പതിയെ മുന്നോട്ട് പോകുന്നു.
പതിവുപോലെ മറ്റു രണ്ടു കൊലപാതകങ്ങൾ കൂടി നടക്കുമ്പോൾ അതിനെ ഇതുമായി കൂട്ടി മുട്ടിക്കുന്നു...ഉന്നതങ്ങളിൽ നിന്നും പ്രഷര് ഉണ്ടാകുന്നു..അന്വേഷണം ഊർജിതമാക്കി പോലീസ് സേന...അവസാനം പോലീസ് എല്ലാം കണ്ടുപിടിക്കുന്നു..അതിനു മുൻപേ നമ്മൾ കണ്ടുപിടിച്ചിരിക്കും എന്നത് വേറെ കാര്യം...ശുഭം..
അതുവരെ വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് കുരുക്കിൽ ആയിപോയ നമ്മൾ ആശ്വാസത്തോടെ നെടുവീർപ്പുകൾ ഇടുന്നു.മുഴുവൻ കണ്ട് തീർത്ത എന്നെ പോലെയുള്ളവരുടെ കാര്യമാണ് പറഞ്ഞത്..തുടങ്ങി പത്ത് പതിനഞ്ച് മിനിറ്റിനകം ഒഴിവാക്കി പോയവർ ധാരാളം ഉണ്ടാകും..ഭാഗ്യവാന്മാർ..നമ്മൾ അറിഞ്ഞ് കൊണ്ട് നിർഭാഗ്യവാൻമാരായി മാറി എന്ന് മാത്രം.
പ്ര.മോ.ദി.സം.
No comments:
Post a Comment