അമ്മയുടെ പേര് ഒന്നിച്ചു പേരിനൊപ്പം ചേർക്കുന്നത് നമ്മുടെ നാട്ടിൽ അപൂർവമാണ്.മുൻപ് ബാബ കല്യാണി എന്നൊരു ചിത്രത്തിൽ ഇപ്രകാരം നായകൻ്റെ പേര് അമ്മയുടെ പേരിനു ഒപ്പം ചേർത്ത് ഉപയോഗിച്ചിരുന്നു.
അമ്മയും മ്കനും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം കാണിക്കുവാൻ ആണ് സിനിമയിൽ അതു കൃത്യമായും
ഉപയൊഗിച്ചിരുന്നത്.ഈ ചിത്രത്തിലും അത് തന്നെയാണ് കാരണം. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൃത്യമായി ചിത്രം കാണിക്കുന്നുമുണ്ട്
തൻ്റെ കൺമുന്നിൽ വെച്ച് അമ്മയെ നഷ്ടപ്പെടുമ്പോൾ ആനന്ദ് ശ്രീ ബാലക്കു പന്ത്രണ്ട് വയസ്സായിരുന്നു.അമ്മ എപ്പോഴും തൻ്റെ കൂടെ ഉണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു ജീവിക്കുന്ന ആനന്ദിന് അമ്മയെ പോലെ പോലീസ് സേനയിൽ ചേരണം എന്നായിരുന്നു ആഗ്രഹം. അതു കൊണ്ട് തന്നെ പോലീസിൽ ഉള്ള അങ്കിളിൻ്റെ സഹായത്തോടെ കെട്ടി കിടക്കുന്ന ഓരോരോ കേസുകളും അവൻ പഠിച്ചു ശ്രദ്ധാപൂർവ്വം വിലയിരുത്തി. സേനയിൽ ചേരുവാൻ വേണ്ടി മറ്റു ഒരുക്കങ്ങളും പൂർത്തിയാക്കി.
അമ്മയെ കുറിച്ചുള്ള ഓർമകളും ഒന്നിച്ചു തന്നെയുണ്ടെന്നുള്ള അവൻ്റെ വിശ്വാസവും പോലീസിനെ കുറിച്ച് സുഹൃത്തിൻ്റെ ചാനലിൽ കൊടുത്ത അവൻ്റെ ചില പ്രസ്താവനകളും അവനു അവൻ്റെ സ്വപ്നമായ പോലീസ് തൊഴിൽ അന്വേഷണത്തിന് വഴി മുടക്കുന്നു. പോലീസിനെ കുറച്ചു കാണിച്ചതിലുള്ള ഉദ്യോഗസ്ഥൻ്റെ ഈഗോ തന്നെയായിരുന്നു പ്രധാന കാരണം.
സൂയിസൈഡ് എന്ന് പോലീസ് വിധി എഴുതി പൂട്ടി കെട്ടിയ ലോകോളേജ് വിദ്യാർത്ഥിനിയൂടെ മരണം ചാനൽ ഏറ്റെടുത്തു വിവാദമാക്കിയപ്പോൾ അതിനു പിന്നാലെ പോകുന്ന ആനന്ദ് ചില സത്യങ്ങൾ കണ്ടെത്തിയത് പോലീസിലെ ഉന്നതരെ പ്രശ്‌നത്തിലാക്ക്കയും പോലീസും പാരലൽ ആയി ആനന്ദും അന്വേഷണം നടത്തുന്നതാണ് അഭിലാഷ് പിള്ള രചിച്ചു വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രം.
നല്ലൊരു കുറ്റാന്വേഷണ കഥ ഒഴുക്കോടെ പറയുന്ന ചിത്രത്തിൽ ഓരോ സീനും അതിസമർത്ഥമായി തന്നെ എഴുത്തിവെച്ചിട്ടുണ്ട്.അത് വെള്ളിത്തിരയിലേക്ക് പകർത്തുവാന്നായി പ്രശസ്ത സംവിധായകൻ്റെ മകനും നന്നായി അധ്വാനിച്ചിട്ടുണ്ട്.
അർജുൻ അശോക്, അപർണ ധ്യാൻ,അജു,സിദ്ദിഖ്,സംഗീത,ഇന്ദ്രൻസ്,സൈജു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ.
പ്ര.മോ.ദി.സം
No comments:
Post a Comment