Saturday, November 23, 2024

ഈഗിൾ

 

മാസ് ഹീറോ എന്നാണ് രവി തേജ എന്ന നടൻ തെലുങ്കിൽ അറിയപ്പെടുന്നത്.മമ്മൂക്ക സ്വന്തമായി  തന്നെയാണ് മെഗാസ്റ്റാർ എന്ന പേര് ഇട്ടതാണ് എന്ന് ഈ അടുത്ത കാലത്ത് ഒരു നടൻ വെളിപ്പെടുത്തിയിരുന്നു. അതുപോലെ രവി തേജ തന്നെയാണോ ഇതിന് പിന്നിൽ എന്ന് നിശ്ചയമില്ല.





എന്ത് തന്നെയായാലും മാസ്സ് സെറ്റപ്പ് സിനിമ തന്നെയാണ് അദ്ദേഹത്തിൻ്റെ സിനിമകൾ.വിജയ് സിനിമ പോലെ ലോജിക് ഒന്നും ചെക്ക് ചെയ്യരുത് കാണുക മാസ്സ് മസാല പടം.ഓടിയൻസിന്നെ രസിപ്പിക്കും വിധത്തിൽ ഓരോ ചിത്രത്തിലും അഭിനയിക്കുക എന്ന രീതി തന്നെയാണ് പുള്ളി വർഷങ്ങളായി തുടരുന്നത്.


ഒരു ജേർണലിസ്റ്റ് ഇന്ത്യയിൽ കിട്ടാത്ത കോട്ടൺ വസ്ത്രത്തിൻ്റെ കാര്യം പത്രത്തിൽ കൊടുത്തപ്പോൾ രാജ്യാന്തര തരത്തിൽ വലിയ പ്രശ്നം ഉണ്ടാക്കുന്നു.അതിൻ്റെ  ഉറവിടം തേടി പോയപ്പോൾ അവരുടെ പിന്നാലെ ഇന്ത്യൻ ഏജൻസി എത്തിയപ്പോൾ ഉണ്ടായ സംശയത്തിൻ്റെ പേരിൽ അതു ഉണ്ടാക്കുന്ന ഫാക്ടറി തേടി പോയപ്പോൾ  അറിയുന്നതാണ് ഈഗിളിൻ്റെ കഥ. 


ഇൻ്റർനാഷണൽ  ആയുധ കടത്ത് ക്വട്ടേഷൻ എടുത്തു മുന്നോട്ട് പോകുന്ന ഈഗിൾ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിനും കൂട്ടുകാരനും ഒരു ക്വട്ടേഷൻ  ആയുധ കടത്ത്  തീവ്രവാദികളുമായി നടത്തിയതിൻ്റെ പേരിൽ  ജീവിതത്തിൽ വല്യ നഷ്ട്ടം സംഭവിക്കുന്നു. 

അവർ സഹായിച്ചു കടത്തിയ ആയുധം ഉപയോഗിച്ച് ഉണ്ടായ തീവ്രവാദി  ആക്രമണത്തിൽ  തൻ്റെ ഭാര്യയൂം ഏറെ സ്നേഹിച്ച കുട്ടിയും  നഷ്ടപ്പെടുമ്പോൾ ബോധോദയം ഉണ്ടാവുകയും പിന്നീട് ക്വട്ടേഷന് പരിപാടി നിർത്തി കടത്തുന്ന ആയുധങ്ങൾ ഒക്കെ പിടിച്ചെടുത്തു  ഒരു മലയിൽ ഉള്ള കോട്ടൺ ഉണ്ടാക്കുന്ന ബിൽഡിംഗിൽ  സൂക്ഷിച്ചു ആരുടെയും കയ്യിൽ എത്താതെ സംരക്ഷിക്കുന്നു.

അവിടെ ആയുധകൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയ റോ ഏജൻസിയും തീവ്രവാദികളും ബിൽഡിംഗ് ആക്രമിച്ചു ആയുധം കൈക്കലാ ക്കുവാനും ഈഗിളിനെ പിടിക്കുവാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിൻ്റെ സാരം.

അനുപമ പരമേശ്വരൻ,കാവ്യ തപ്പർ, മദൂ, നവദീപ്,വിനയ് റായ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ..ഹോളിവുഡ് സ്റ്റൈലിൽ അടിയും ഇടിയും വെടിയൂം പുകയും ഒക്കെയായി രണ്ടു രണ്ടേകാൽ മണിക്കൂർ നമ്മളെ ത്രസിപ്പിക്കുന്ന വിധത്തിൽ ചിത്രം അണിയിച്ചൊരുക്കിയതു കാർത്തിക് ഘട്ടംനെനിയാണ്.


പ്ര.മോ.ദി.സം


No comments:

Post a Comment