നമ്മുടേത് അല്ലാത്ത മറ്റൊരു ഭാഷ പഠിക്കുന്നത് ഇക്കാലത്ത് ജീവിതത്തിൽ വലിയ ഗുണം ചെയ്യും.വെറും പ്രാദേശിക ഭാഷകളെ മുറുകെ പിടിച്ചു കൊണ്ട് നിൽക്കുന്ന കാലം ഒക്കെ പോയി..അത് നമ്മളെ നാട്ടിൽ ഹീറോ ആക്കും എങ്കിലും മറ്റു സ്ഥലത്ത് സീറോ ആക്കും.
വിദ്യാഭ്യാസത്തിൽ നമ്പർ വൺ എന്ന് അഹങ്കരിക്കുന്ന ഏറെക്കുറെ എല്ലാവരും ജോലിക്ക് വേണ്ടി മറ്റു നാടുകളെ ആശ്രയിച്ച് അന്വേഷിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികളുടെ ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം എത്രയുണ്ടെന്ന് ഈ അടുത്ത കാലത്ത് വലിയൊരു കമ്പനി ഉടമ പരിഹാസ രൂപേണ പറയുകയുണ്ടായി.അത് അദ്ദേഹത്തിൻ്റെ കമ്പനിയിൽ ഇൻ്റർവ്യൂവിനു വേണ്ടി പങ്കെടുത്ത് സംസാരിച്ച വലിയ വലിയ ബിരുദങ്ങൾ ഉള്ള വ്യക്തികളെ കുറിച്ച്...
കിണറ്റിലെ തവളകളെ പോലെ നമുക്ക് മലയാളം മതി അല്ലെങ്കിൽ കന്നഡ മതി തമിഴു മതി എന്ന് തീരുമാനിച്ചാൽ എവിടെ എങ്കിലും പോകുമ്പോൾ തെണ്ടി പോകും.ഹിന്ദി രാഷ്ട്ര ഭാഷ ആയിരിക്കും അത് ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും പഠിക്കണം എന്ന് നിർബന്ധിക്കുവാൻ പാടില്ല പക്ഷേ അറിഞ്ഞിരിക്കണം..അടിച്ചേൽപ്പിച്ചു പഠിപ്പിക്കുന്നതിൽ യോജിപ്പില്ല എങ്കിലും പ്രാഥമിക കാര്യങൾ മനസ്സിലാക്കണം.
ഈ ചിത്രം തമിഴു നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്ക്ന്നതിന് വേണ്ടി പോരാടുന്ന വല്യച്ഛൻ്റെയും മോളുടേയും കൂടി കഥയാണ്..കൂടാതെ ആവശ്യം വരുമ്പോൾ ആദർശങ്ങൾ മറന്നു ഹിന്ദിയെ കൂടെ കൂട്ടി ജീവിതത്തിൽ ഉയർച്ച ഉണ്ടാക്കുന്ന ഇരട്ടതാപ്പും കാണിക്കുന്നുണ്ട്.
പ്രാദേശിക വാദവുമായി നടക്കുന്ന ഫെമിനിസ്റ് ചിന്താഗതികാരിയായ എഴുത്തുകാരി കായൽ അതെ ചിന്താഗതിയിൽ ഉള്ള ആളെ പരിചയപെട്ടു കല്യാണം കഴിക്കുവാൻ തീരുമാനിക്കുന്നു എങ്കിലും യാദൃശ്ചികമായി അയാളുടെ ഡയറിയിൽ നിന്ന് അയാള് സ്ത്രീ വിരോധി ആണെന്നും ശരിക്കും ബോറൻ ആണെന്നും മനസിലാക്കുന്നു.
അർബുദം ബാധിച്ച താത്തയുടെ മരണത്തിന്ന് മുൻപ് നിശ്ചയിച്ചു ഉറപിച്ച വിവാഹം എങ്ങിനെയ്യെങ്കിലും മുടക്കാൻ ആദർശം മാറ്റി വെച്ച് ശ്രമിക്കുന്ന കായലിൻ്റെ കഥയാണ് രഘു താത്ത.
ഡബ്ബിംഗ് സിനിമ കാണുമ്പോൾ നമുക്ക് ഒരു തരം പ്രത്യേക സുഖം തരുന്ന സംഭാഷണങ്ങളും മറ്റും ഈ സിനിമയിലും ഉണ്ട്.. എംആർ ഭാസ്കർ,രവീന്ദ്ര ,കീർത്തി സുരേഷ്, ദേവദർശിനി,ആനന്ദ് സ്വാമി എന്നിവരാണ് താരങ്ങൾ.
പ്ര.മോ.ദി.സം
No comments:
Post a Comment