ബേസിലിൻ്റെയും നസ്രിയയുടെയും ഈ സിനിമയോട് അനുബന്ധിച്ചുള്ള കുറേ വെറുപ്പിക്കൽ ഇൻ്റർവ്യൂ കണ്ടപ്പോൾ ഈ സിനിമ കാണണം എന്നുള്ള ആഗ്രഹം അങ്ങ് തീർന്നതായിരുന്നു.അത് കൊണ്ട് തന്നെ ഓടി ചാടി പോകാനും മടിച്ചു.. ഇൻ്റർവ്യൂ നിലവാരം തന്നെയായിരിക്കും സിനിമക്ക് എന്നൊരു തെറ്റിദ്ധാരണ ഉണ്ടായി എന്നത് സത്യമാണ്.
പക്ഷേ റിലീസ് ദിവസം മുതൽ കിട്ടിയ ഈ ചിത്രത്തെ കുറിച്ചുള്ള നല്ല അഭിപ്രായം
ഏത്രയും പെട്ടെന്ന് സിനിമ കാണുവാൻ താൽപര്യം ഉണ്ടാക്കി. ഇത് മുൻ ബെയ്‌സിൽ ചിത്രം പോലെ അല്ലെന്നും മിസ്റററി ത്രില്ലർ ആണെന്നും അറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ കാണുവാൻ ഉത്സാഹമായി.
ടിപ്പിക്കൽ മലയാളീസിന് സ്വന്തം കുടുംബത്തിലെ പ്രശ്നത്തെക്കാൾ അടുത്ത വീട്ടിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ആയിരിക്കും താൽപര്യം. അവൻ്റെ കണ്ണ് തുറന്നു വെച്ചിരിക്കുന്നത് കാത് കൂർപ്പിച്ചു വെച്ചിരിക്കുന്നത് അയൽപക്കത്തെ വീട്ടിലേക്കായിരിക്കും.
പുതുതായി അടുത്ത വീട്ടിൽ താമസ്ത്തിന് വന്ന അമ്മക്കും മകനും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്ന പ്രിയ രാപ്പകൽ ഭേദ്യമെന്നെ അവിടുത്തെ ഓരോരോ ചലനങ്ങൾ മനസ്സിലാക്കുന്നു.പലപ്പോഴും പിടിക്കപ്പെടുന്നു എങ്കിൽ പോലും അവള് തൻ്റെ ഉദ്യമത്തിൽ നിന്നും പിൻമാറുനില്ല.
അൽഷ്മെയിസ് ബാധിച്ചു എന്ന് പറയുന്ന അവിടുത്തെ അമ്മക്ക് ഒരു കാര്യത്തിലും മറവി ഇല്ലെന്ന് മനസ്സിലാക്കുന്ന അവള് അവിടുത്തെ ദുരൂഹത് അറിയുവാൻ അയൽപക്കത്തെ കൂട്ടുകാരികളുമായി നടത്തുന്ന അന്വേഷണമാണ് സൂക്ഷ്മ ദ ർശിനി.
എം.സി.ജിതിൻ എന്ന സംവിധായകൻ അവസാനത്തെ പത്ത് പതിനഞ്ച് മിനിറ്റ് വരെ
നമ്മളെ സിനിമയുടെ മുന്നോട്ടേക്ക് ഉള്ള പോക്ക് എന്തെന്ന് ആലോചിക്കുവാൻ അവസരം തരുന്നില്ല. സസ്പെൻസ് കുറച്ചു മുന്നേ തീർത്തത് കൊണ്ട് പിന്നീട് അങ്ങോട്ടേക്ക് എങ്ങനെയായിരിക്കും സിനിമ എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്നാലും നമുക്ക് രസിക്കാൻ പറ്റും.
എന്തായാലും പതിവ് രീതികൾ ആയിരിക്കും ബേസിലിൻ്റെതു എന്ന് വിചാരിച്ചു സിനിമക്ക് പോകുന്നവരെ അമ്പരിപ്പിച്ച് കൊണ്ട് മറ്റൊരു കഥാപാത്രമാക്കി അദ്ദേഹത്തെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.അതുകൊണ്ട് തമാശ അദ്ദേഹത്തിൽ നിന്നും അധികം പ്രതീക്ഷിക്കാതെ വേണം പോകുവാൻ..
തട്ട് പൊളിപ്പൻ ചിത്രങ്ങൾ തള്ളി തള്ളി അമ്പതും നൂറും ഒക്കെ കോടി കിലുക്കങ്ങൾ നടത്തുന്ന ഈ കാലത്ത് ഇത്തരം ബോൾഡ് ആയ സിനിമ എത്ര കോടി കലക്ട്ട് ചെയ്യും എന്നതാണ്
മലയാളിയുടെ ആസ്വാദന നിലവാരം മനസ്സിലാക്കുവാൻ ഉപകരിക്കുക
പ്ര.മോ.ദി.സം.
No comments:
Post a Comment