Wednesday, November 27, 2024

സമാധാന പുസ്തകം

 

മുൻപ് നമ്മുടെ വിദ്യാഭാസ സിലബസുകളിൽ ലൈംഗിക വിദ്യാഭ്യാസം എന്നത് മഹത്തായ പാപം ആണെന്ന് വിചാരിച്ചിരുന്നു.പ്രത്യുത്പാദനം എന്ന ചാപ്റ്റർ പോലും പല അധ്യാപകരും ഒഴിവാക്കി വായിച്ചു പഠിക്ക് എന്നായിരുന്നു നിർദേശിച്ചിരുന്നത്..




അതു കൊണ്ട് തന്നെ കുട്ടികളുടെ ജിങ്ഞാസ മുതലെടുപ്പ് നടത്തുവാൻ പല മഞ്ഞ പ്രസിദ്ധീകരണങ്ങളും ആവത് പരിശ്രമിച്ചിരുന്നു. അത്തരം  ബുക്കുകളിൽ വരുന്നതു  തെറ്റും ശരിയും ഒന്നും തിരിച്ചറിയാതെ കുട്ടികൾ  എന്തൊക്കെയോ മനസ്സിലാക്കി വെച്ച് കൊണ്ടിരുന്നു.ഭാവിയിൽ പലർക്കും ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു എന്നത് സത്യം. അതൊക്കെ കൊണ്ട് ഇത്തരം കാര്യങ്ങളിൽ സിലബസിൽ പ്രാധാന്യം വേണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.







ഇന്നും അതൊക്കെ കൃത്യമായി ക്ലാസുകളിൽ പഠിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പില്ല എങ്കിൽ പോലും ഇപ്പൊൾ വിരൽത്തുമ്പിൽ ഇൻ്റർനെറ്റ് വഴി പല വിവരങ്ങളും കുട്ടികൾക്ക് അറിയാം.





ഇന്നത്തെ കാലത്ത് പരസ്പരം എല്ലാ കാര്യങ്ങളും അറിയുന്നത് കൊണ്ട് തന്നെ കുട്ടികൾക്കിടയിൽ ആൺപെൺ വ്യത്യാസമില്ലാതെ നല്ല സൗഹൃദങ്ങൾ ഉണ്ട്.പണ്ട് കാലത്ത് കാണുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തന്നെ സമൂഹത്തിൽ പലതരം തെറ്റിദ്ധാരണകളും അതെ ചൊല്ലി കളിയാക്കലുകളും പലരും അനുഭവിച്ചിരുന്നു.




ഇന്നത്തെ കുട്ടികളോട് അന്നത്തെക്കാലത്ത് ഉള്ള ഒരു കഥപറഞ്ഞ് കൊണ്ടുക്കുന്നതാണ് സിനിമ.ഇത്തരം പുസ്തകങ്ങൾ കിട്ടുവാൻ ഉള്ള ബന്ധപ്പാടും പ്രശ്നങ്ങളും അത് സ്കൂളിൽ അധ്യാപകർ പിടിക്കുമ്പോൾ ഉണ്ടായ പ്രശ്നങ്ങളും ഒക്കെ പറഞ്ഞു കൊണ്ട് ഒരു ഫീൽ ഗുഡ് സിനിമ.

പ്ര.മോ.ദി.സം




No comments:

Post a Comment