സിനിമായില് ചില നല്ല സബ്ജെക്റ്റുകൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.. താരനിര യുടെ പിൻബ്ബലം കിട്ടാത്തത് കൊണ്ടും സൂപ്പർ സംവിധായകൻ അല്ലാത്തത് കൊണ്ടും കാണാൻ കൊള്ളാവുന്ന അനേകം ചിത്രങ്ങൾ തള്ളി മറിക്കാൻ ആളില്ലാത്തത് കൊണ്ടുകൂടി വേണ്ടത്ര വിജയം കിട്ടാതെ പോകുന്നു.
തമിഴിൽ ജനങ്ങൾ സിനിമ ഭ്രാന്തന്മാർ തന്നെയാണ്..നമ്മളെ പോലെയല്ല അവരുടെ ജീവിതത്തിൽ നിർണായക സ്വാധീനം സിനിമ ചെലുത്തുന്നു.അത് കൊണ്ട് തന്നെ ആവാം സിനിമയിലെ താരങ്ങൾ അവിടെ രാഷ്ട്രീയത്തിൽ വിജയ്ക്കുന്നതും.
കാമരാജ് വെൽ സംവിധാനം ചെയ്ത് ഈ അന്തോളജി ചിത്രം പറയുന്നത് നാല് കഥകൾ ആണ്.അതിൽ ദയ,പ്രതികാരം, ചതി, സ്വാന്തനം തുടങ്ങി എല്ലാവിധ കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
വർത്തമാന കാലത്തിൽ ആളുകൾ സ്വാർഥതയുടെ തിരുരൂപം ആകുമ്പോൾ അവരിൽ നിന്നും നന്മയുടെ ചെറിയ ഒരു കണികക്കൂടി പ്രതീക്ഷിക്കാൻ പറ്റില്ല. അവസരത്തിന് അനുസരിച്ച് നിറം മാറുന്ന മനുഷ്യരുടെ അധർമ്മത്തിൻ്റെ കഥയാണ് ഇത്.
പണത്തിൻ്റെ പേരിൽ ആഡംബരത്തിൻ്റെ പേരിൽ എല്ലാം മറന്നു സ്വാർഥത മൂലം മാനുഷിക മ്യൂലങ്ങൾ മറന്നു പരസ്പരം ചതിയിൽ പെടുന്നവരുടെ കഥകൾ വളരെ സമർത്ഥമായി പറഞ്ഞിരിക്കുന്നു.
അധികം മുൻനിര സിനിമയിൽ കണ്ട് പരിചയം ഇല്ലാത്ത താരങ്ങൾ ആയതുകൊണ്ടാവാൻ സാധ്യതയുണ്ട് പ്രേക്ഷകർ കാര്യമായി ഈ ചിത്രത്തെ ഗൗനിച്ചിട്ടില്ല.ar റഹ്മാൻ്റെ സഹോദിയാണ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
പ്ര.മോ.ദി സം
No comments:
Post a Comment