Thursday, November 14, 2024

സിറ്റാഡൽ ഹണി ബണ്ണി

 


പ്രിയങ്ക ചോപ്ര നായികയായി ഇംഗ്ലീഷിൽ ആമസോൺ തന്നെയെടുത്ത വെബ് സീരീസ് നമ്മുടെ നാട്ടിലേക്ക് എത്തുമ്പോൾ സാമന്ത നായികയാകുന്നു.

സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത ഹണിയും സ്റ്റണ്ട് ചെയ്യുന്ന ബന്നിയും കൂട്ടുകാരും പരസ്പരം സ്നേഹിക്കുന്നവരുമാണ്.സിനിമയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് അവരെ ഒരു ഏജൻസിയിൽ ചേരുവാൻ പ്രേരിപ്പിക്കുന്നു.

നമ്മുടെ ഭാഷയിൽ പറഞാൽ ഒരു ക്വട്ടേഷൻ സംഘം...പലരുടെയും കൂടെ നടന്നു അവരെ കൃത്യമായി മനസ്സിലാക്കി അവരുടെ കൈവശം ഉള്ള രഹസ്യങ്ങൾ കൈക്കലാക്കുന്ന് ജോലി ലഭിച്ച ഇവർ അതിനു വേണ്ടി പ്രവർത്തിക്കുന്നു.

തോണൂറ് രണ്ടായിരം കാലഘട്ടത്തിൽ രണ്ടു സമയത്ത് നടക്കുന്ന കഥയാണ് പറയുന്നത്. രണ്ടു ശാസ്ത്രജ്ഞർ പങ്കുവെക്കുന്ന ഭൂമിയെ നിയന്ത്രിക്കുന്ന രഹസ്യം കൈക്കലാക്കാൻ നിയോഗിക്കപ്പെട്ട ഹണി അതിൽ ഒരു ശാസ്ത്രജ്ഞനുമായി കൂട്ടാവുന്നു.

രഹസ്യം കിട്ടിയപ്പോൾ അയാളെ ബണി കൊന്നു കളഞ്ഞപ്പോൾ അവിടെ നിന്നും രഹസ്യ കൂട് മായി കടന്നു കളഞ്ഞ ഹണി കാറപകടത്തിൽ കത്തി നശിക്കുന്നു...


പക്ഷേ അവള് മരിച്ചിട്ടില്ല എന്നുറപ്പുള്ള ഏജൻസി വർഷങ്ങൾക്ക് അപ്പുറവും അവളെ പിന്തുടർന്ന് കണ്ടെത്തി അവളുടെ കയ്യിൽ നിന്നും രഹസ്യങ്ങൾ കൈകലാക്കുവാൻ നടത്തുന്ന ശ്രമങ്ങളും അവളുടെ അതിജീവനവും ഒക്കെയാണ് എപ്പിസോഡ് പറയുന്നത്.


ഇപ്പൊൾ ഒട്ടിട്ടി സൂപ്പർ താരമായ സാമന്തയുടെ ആക്ഷൻ രംഗങ്ങളും കൂട്ടിനു വരുൺ ധവൻ്റെ പ്രകടങ്ങളും ചെറിയ സ്ക്രീനിൽ കാണാൻ പറ്റും. വലിയ സ്ക്രീനിൽ ഇതുപോലെ കൊറേ സിനിമകൾ ഹിന്ദിയിൽ തന്നെ കണ്ടിട്ടുള്ളത് കൊണ്ട് നമ്മളെ ആകർഷിക്കില്ല. അല്പം വലിച്ചു നീട്ടി പരമ്പരയായി സമയം ഉള്ളപ്പോൾ വേണമെങ്കിൽ മാത്രം കാണാം എന്ന ഓപ്ഷൻ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.


പ്ര.മോ.ദി.സം 


No comments:

Post a Comment